5 Sep 2011

സഹകരിയ്ക്കുക - ഞാന്‍ ഒരു ബ്ലോഗ്ഗ് സൃഷ്ടിയ്ക്കാനുള്ള ശ്രമങ്ങളിലാണ്...

ഞാന്‍ ഒരു ബ്ലോഗ്ഗ് സൃഷ്ടിയ്ക്കാനുള്ള ശ്രമങ്ങളിലാണ്...
അതിന്റെ ഭാഗമായി ഇപ്പോള്‍ മനസ്സിലുള്ള കാര്യങ്ങള്‍ എനിയ്ക്കറിയാവുന്ന രീതിയില്‍ മാറ്റിയെഴുതുകയും,പുതിയ രീതികള്‍ മറ്റു ബ്ലോഗ്ഗുകളില്‍ നിന്നും കണ്ടു പഠിയ്ക്കുകയുമാണ്. നിങ്ങളുടേത് ഉള്‍പ്പെടെയുള്ള മറ്റു നല്ല ബ്ലോഗ്ഗുകളിലെയ്ക്കുള്ള ലിങ്കുകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്‌താല്‍ അതെനിയ്ക്കു ഒരു ടെക്സ്റ്റ് ബുക്ക് പോലെ ഉപകരിച്ചേയ്ക്കും. ഏതു തരത്തില്‍ പെട്ട ബ്ലോഗ്ഗുകളും ഞാന്‍ അന്നേരത്തെ മൂഡ്‌ അനുസരിച്ച് വായിയ്ക്കാറുണ്ട്.അതുകൊണ്ട് എല്ലാ തരത്തിലും പെട്ട ബ്ലോഗ്‌ ലിങ്കുകളും സ്വാഗതം ചെയ്യുന്നു...

സഹകരിയ്ക്കുക.

29 comments:

രഘുനാഥന്‍ said...

ബ്ലോഗ്‌ സൃഷ്ടിച്ചല്ലോ...ഇനി എഴുത്തു തുടങ്ങിക്കോ....

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആശംസകള്‍ നേരുന്നു. അപ്പോള്‍ തുടരൂ..

വിധു ചോപ്ര said...

ഇതൊരു നാഥനില്ലാ കളരിയാണ്. അങ്ങ് തൊടങ്ങ്വെന്നെ! ബാക്കിയെല്ലാം യോഗം പോലെ.

എം.എസ്.മോഹനന്‍ said...

നവാഗതാ സഹോദരാ ബ്ലോഗ് ലോകത്തേക്ക് ഈ വൃദ്ധന്റെ സ്വാഗതം.

കുമാരന്‍ | kumaran said...

പോരട്ടെ...

- സോണി - said...

ഹ... ഹ... അങ്ങനെ ചീത്ത വിളി കേള്‍ക്കാന്‍ ഒരാളെ കൂടി കിട്ടീ....
(കമന്റിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റൂ)

(പേര് പിന്നെ പറയാം) said...

1*രഘുനാഥന്‍: ആദ്യ മഴ,ആദ്യ അനുരാഗം,ആദ്യ ചുംബനം,ആദ്യത്തെ പുക....എല്ലാമെന്നെ സന്തോഷിപ്പിച്ചിട്ടെയുള്ളൂ....ഇപ്പോഴിതാ ആദ്യ കമ്മെന്റും.
ഒരുപാട് സന്തോഷം,നന്ദി.

ബ്ലോഗ്‌ തുടങ്ങി കഴിഞ്ഞു,അതിനു വല്ല്യ പരിശ്രമം ഒന്നും വേണ്ടല്ലോ...എഴുത്ത് അണിയറയില്‍ പുരോഗമിയ്ക്കുന്നു.എന്താകുമെന്നു കണ്ടറിയാം.
--
2*ബഷീര്‍: ആശംസകള്‍ക്ക് നന്ദി.ഈ സഭാകമ്പം ഒന്ന് മാറികിട്ടാന്‍ കുറച്ചു സമയം എടുക്കും,അതിനു ശേഷം തുടങ്ങാം.
--
3*വിധു ചോപ്ര: നാഥനില്ലാ കളരി എന്നല്ല,എല്ലാരും നാധന്മാരായിട്ടുള്ള കളരി എന്നാണെനിയ്ക്കു തോന്നിയത്.ഒരു നാഥനെ ഉള്ളൂവെങ്കില്‍ അവിടെ നിന്ന് മാത്രം അഭ്യസിച്ചാമതി,ഇതിപ്പോ അങ്ങനെയല്ലല്ലോ...
--
4*മോഹനന്‍: നന്ദി.
സഹകരണവും ഉപദേശങ്ങളും സ്വാഗതം ചെയ്യുന്നു.താങ്കളുടെയൊക്കെ നിലവാരത്തില്‍ എത്തും എന്നുറപ്പില്ല,ശ്രമിച്ചുനോക്കാം.
--
5*കുമാരന്‍: പോരട്ടെ പോരട്ടെ എന്ന് പറഞ്ഞാല്‍ അങ്ങനെ എളുപ്പത്തീ പോരുംന്നു എനിയ്ക്ക് തോന്നുന്നില്ല.പരിചയ സമ്പന്നതയുടെയും സഭാകമ്പത്തിന്റെയും പ്രശ്നമുണ്ട്. എങ്കിലും ഉടനെ വരുത്താന്‍ ശ്രമിയ്ക്കാം.
--
6*സോണി: വന്നു കേറിയില്ല,അതിനുമുന്‍പെ ചീത്തവിളിക്കാനാണല്ലോ ശ്രമം...ഇപ്പൊ തന്നെ നിര്‍ത്തിയേച്ചും മടങ്ങിപ്പോയാലോ ഈശ്വരാ ???

(അത് ഞാന്‍ ശ്രദ്ധിച്ചില്ല,മാറ്റിയിട്ടുണ്ട്.ചൂണ്ടി കാണിച്ചതിന് നന്ദി.)

ഒരു ദുബായിക്കാരന്‍ said...

സ്വാഗതം സുഹൃത്തേ..

ഏറനാടന്‍ said...

മടിക്കാതെ വേഗം ആരംഭിക്കൂ.. വായിക്കാന്‍ ഞങ്ങള്‍ തയ്യാര്‍

faisalbabu said...

അല്ലങ്കിലും പേരില്‍ ഒന്നും ഒരു കാര്യമില്ലന്നെ ലുക്കിലല്ല വര്‍ക്കിലല്ലേ കാര്യം !!ബൂലോകത്തേക്ക് ഇടത്തോ വലത്തോ അല്ലങ്കില്‍ രണ്ടു കയ്യും കുത്തിയോ ധൈര്യമായി ചാടിക്കയറൂ വല്‍സാ ....

ബഡായി said...

വരവ് കണ്ടാല്‍ തന്നെ അറിയാം ആള് പുലിയാണെന്ന്. കാത്തിരിക്കുന്നു. വേഗം

ഋതുസഞ്ജന said...

ആശംസകള്‍ നേരുന്നു.

ഋതുസഞ്ജന said...

ക്ഷേക്സ്പ്പിയര്‍ എന്നല്ല വേണ്ടത്, ഷേക്സ്പിയർ എന്നു തിരുത്തൂ

ഋതുസഞ്ജന said...

പേരു പിന്നെ പറയാം അല്ലേ.. പതുക്കെ പറഞ്ഞാൽ മതി. മറക്കാതെ പറയണേ... www.everbestblog.com

കണ്ണന്‍ | Kannan said...

ha ha...
ബ്ലോഗിലെ description എനിക്ക് നന്നായി ഇഷ്ടപ്പെട്ടു :-) ബ്ലോഗ്‌ ലൈഫില്‍ എല്ലാ വിജയാശംസകളും നേരുന്നു....

വെള്ളരി പ്രാവ് said...

Good.....

സിയാഫ് അബ്ദുള്‍ഖാദര്‍ said...

താങ്കളെ ഇത്രയും പേര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് തന്നെ വലിയ കാര്യം എന്ന് കരുതി തുടങ്ങൂ ,ബാക്കിയൊക്കെ പിന്നെ നോക്കാന്നെ ,,

kARNOr(കാര്‍ന്നോര്) said...

ധൈര്യായ്ട്ട് വലതുകാലും വച്ച് ഇങ്ങട് പോര്.. എന്തേലും പ്രശ്നമുണ്ടാകുന്നതുവരെ ഞങ്ങളൊക്കെയില്ലേ ഇവ്ടെ.. :)

കൊച്ചു കൊച്ചീച്ചി said...

നിങ്ങള്‍ ഹോളി കളിച്ചിട്ടുണ്ടോ ഹോളി? ഈ ആള്‍ക്കാരൊക്കെ അങ്ങോട്ടുമിങ്ങോട്ടും പല നിറത്തിലുള്ള പൊടികളും വെള്ളവുമൊക്കെ തൂവിയെറിഞ്ഞ് ആകെ വൃത്തികെട്ട് കോലംകെട്ടു നടക്കുന്ന ഏര്‍പ്പാടാണ് ഈ ഹോളി കളി. രാവിലെ എണീറ്റ് കുളിച്ച് നല്ല വെള്ള ഉടുപ്പൊക്കെയിട്ട് ബാല്‍ക്കണിയില്‍ നിന്ന് അല്പം അറപ്പോടെ ഈ ഹോളി കളി കണ്ടാസ്വദിക്കുമ്പോഴാകും നല്ല നീല കളറുള്ള വെള്ളം നിറച്ച ഒരു വലിയ വാട്ടര്‍ ബലൂണ്‍ ഇങ്ങനെ പറന്നു വന്ന് നമ്മുടെ ഷര്‍ട്ടില്‍ വീഴുന്നത്. അതു വന്നു വീഴുമ്പോള്‍ ഒരു ഷോക്ക് ഉണ്ടാകും. അതുകഴിഞ്ഞാല്‍ പിന്നെ നമ്മളും എല്ലാവരുടേയും കൂടെ അങ്ങു ചേരും. പിന്നെ നമ്മളായിരിക്കും അടുത്ത വെളുത്ത ഷര്‍ട്ടിട്ടവനെയും തിരഞ്ഞു നടക്കുക.

അന്ത മാതിരിത്താന്‍ ബ്ലോഗിങ്ങ്! അപ്പൊ ഒരു പിടി കളറുപൊടി, ഒരു ബക്കറ്റ് കളറുവെള്ളം - അങ്കടു തൊടങ്ങന്നെ!!

(പേര് പിന്നെ പറയാം) said...

7*ദുബായിക്കാരന്‍: ഇങ്ങോട്ട് താങ്കള്‍ക്കും സ്വാഗതം.
8*ഏറനാടന്‍ : കുറച്ചുകൂടി ആള്‍ക്കാരെ കൂട്ടാന്‍ പറ്റൊന്നു നോക്കട്ടെ.അപ്പോളല്ലേ ഒരു സുഖള്ളൂ..ഏതു??? ഞാന്‍ ആളെ കൂട്ടീട്ടു വരുംബോളെയ്ക്കും നിങ്ങള്‍ എങ്ങോട്ടും പോകരുത് കേട്ടോ-പോകോ???
9*faisalbabu:ഞാന്‍ ചാടും,ഒടുക്കം ചാടുമ്പോ എന്നെ വിട്ടിട്ടു ഓടികളയരുത്.
10*ബഡായി: കളിയാക്കിയാലും മനസ്സിലാവാത്തവന്‍ എന്ന് ചിലപ്പോ ആളുകള്‍ പറയുമായിരിയ്ക്കും.എന്നാലും താങ്ക്സ്.
11*ഋതുസഞ്ജന1: ആശംസകള്‍ക്ക് നന്ദി.
12*ഋതുസഞ്ജന2: കമ്മേന്റിലെ 'ഷേക്സ്പിയർ' ഞാന്‍ മുകളിലേയ്ക്ക് കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്.
13*ഋതുസഞ്ജന3: കേള്‍ക്കാന്‍ ആളുണ്ടെല്‍ തീര്‍ച്ചയായും പറഞ്ഞിരിയ്ക്കും.
14*കണ്ണന്‍ | കണ്ണന്‍: നന്ദി. നിങ്ങളൊക്കെ കൂടെ നിന്നാല്‍ വിജയിക്കാതെ പിന്നെവിടെ പോകാന്‍???
15*വെള്ളരി പ്രാവ്:thanks.ബുധിമുട്ടാവില്ലേല്‍ ഇനിയും വരിക.
16*സിയാഫ് അബ്ദുള്‍ഖാദര്‍: ഹും..ഉടനെ തുടങ്ങണം.ബാക്കിയൊക്കെ പിന്നെ....
17*kARNOr(കാര്‍ന്നോര്): ലോകത്തിലെ ഏറ്റവും വലിയ പ്രശ്നക്കാരനായ താങ്കള്‍ ഇവിടുളപ്പോ ഇനിയാര് പ്രശ്നം ഉണ്ടാക്കാനാ...??? :)
18*കൊച്ചു കൊച്ചീച്ചി: ഹ..ഹാ...ബ്ലോഗ്ഗിനു ഇതിലും നല്ല മറ്റൊരു വിവരണമില്ല... പക്ഷെ കളറുവെള്ളം ഒഴിയ്ക്കുമ്പോ നിങ്ങളൊക്കെ അത് വീഴാനായി അവിടെ തന്നെ നിലക്കോ,അതോ പരിചയമില്ലാത്ത ഭാവത്തില്‍ ഓടിക്കളയോ??? സത്യത്തില്‍ അതാണ്‌ ഈ സ്ടര്ട്ടിംഗ് ട്രബിളിന്റെ ഒരു കാരണം.
-----
വന്നതിനും പ്രോത്സാഹിപ്പിച്ചതിനും എല്ലാര്‍ക്കും ഒരിയ്ക്കല്‍ കൂടി നന്ദി. ഇനിയും ഇനിയും വരണം,വീണ്ടും വീണ്ടും ക്ഷണിയ്ക്കുന്നു.

Arunlal Mathew || ലുട്ടുമോന്‍ said...

മടിക്കാതെ കടന്നു വരൂ നമുക്കിവിടെ ഗോലി( വട്ട്) കളിക്കാം... :)

ആശംസകള്‍....

suchand scs|സുചാന്ദ് scs said...

‘പേരു പിന്നെ പറയുന്ന’ സ്നേഹിതനു വരികൾ ഇഷ്ടമായെന്നു കരുതട്ടെ.. ബ്ലോഗ് കണ്ടു.. അങ്ങ് എഴുതി തുടങ്ങൂന്നെ, എന്തിനാ മടിക്കണേ.. ആദ്യം ഇതൊരു സ്വന്തം ഡയറിയായിട്ട് കരുതുക, എന്നാൽ പിന്നെ എഴുത്ത് താനെ വന്നോളും.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

ഓർമ്മകൾ said...

Dhairyamayi vannolu......

(പേര് പിന്നെ പറയാം) said...

*വീട് പണിയുമ്പോ തറ കെട്ടിയതിനു ശേഷം അത് കുറെനാള്‍ അങ്ങനെ തന്നെ ഇടും.കയ്യില്‍ കാശ് ഇല്ലാത്തതോണ്ട് മാത്രമല്ല,കാറ്റും വെയിലും കൊണ്ട് അതങ്ങനെ കിടന്നാല്‍ മാത്രേ തറയ്ക്ക് ഉറപ്പു കിട്ടുകയുള്ളൂത്രേ... ഞാനും ഇവിടെ അതൊന്നു പരീക്ഷിച്ചു നോക്കുകയാണ്.
--
19*ലുട്ടുമോന്‍: വട്ടും പമ്പരം കൊത്തും ഒക്കെ കളിയ്ക്കാന്‍ എനിയ്ക്ക് കൊതിയായി... ദാ വരുന്നു...
--
20*സുചാന്ദ്: വരികള്‍ ഇഷ്ട്ടമായത് കൊണ്ട് തന്നെയാണ് അങ്ങനെ എഴുതിയത്. ഭാവുകങ്ങള്‍ നന്ദിയോടെ സ്വീകരിയ്ക്കുന്നു.
--
21*ഓര്‍മ്മകള്‍: ധൈര്യമാണ് പ്രശ്നം... എന്തായാലും കൊതിച്ചതല്ലേ,ഇറങ്ങിയേയ്ക്കാം. (ബ്ലോഗ്‌ ഞാന്‍ കണ്ടു. ആശംസകള്‍)

Lipi Ranju said...

ഈ ബ്ലോഗ്ഗിനെ പറ്റിയും ബ്ലോഗറെ പറ്റിയും സൈഡില്‍ പറഞ്ഞിരിക്കുന്നത് രസ്സായിട്ടുണ്ട്ട്ടോ... ആ നിലവാരത്തിലുള്ള പോസ്റ്റുകള്‍ കാത്തിരിക്കുന്നു... അല്ലാ, ഇവിടെ ഫോളോവേര്‍ ഓപ്ഷന്‍ കാണുന്നില്ലല്ലോ... പുതിയ പോസ്റ്റ്‌ ഇട്ടാല്‍ അറിയിക്കണേ...

എന്നാലും ഈ പേര് എപ്പോ പറയും ? :)

Villagemaan/വില്ലേജ്മാന്‍ said...

പോസ്റ്റുകള്‍ പോരട്ടെന്നു !

(പേര് പിന്നെ പറയാം) said...

22*ലിപി രഞ്ജു: സൈഡ് ബാറിലുള്ളത് മാറും...അത് മാത്രമല്ല ബ്ലോഗ്ഗിന്റെ പേരും,വിവരണവും,യു.ആര്‍.എല്‍.-ഉം എല്ലാം മാറും... ഒരു പിടി മാറ്റങ്ങള്‍ക്കു ശേഷം ഞാന്‍ ആദ്യ പോസ്ടിടുമ്പോള്‍ ഇവിടെ സ്വാഗതം പറഞ്ഞ എല്ലാ പേരെയും അവരവരുടെ ബ്ലോഗ്ഗില്‍ വന്നു ഔദ്യോദികമായി തന്നെ ക്ഷണിയ്ക്കും...അന്ന് വരണം,വന്നാല്‍ മാത്രം പോര വന്നനുഗ്രഹിയ്ക്കണം....ഇപ്പോള്‍ നന്ദി. (പേര് പിന്നെ പറയാം)
--
23*വില്ലജ്മാന്‍: അധികം വൈകില്ല....ഉടന്‍ തന്നെ പോരാം....വരാന്‍ പറഞ്ഞല്ലോ..ഒരു പാട് നന്ദി.

Sulfi Manalvayal said...

ഉപ്പിലിട്ടതിനെ പറ്റിയുള്ള വിവരണം കൊള്ളാം. നല്ല തുടക്കം. ഇനി തുടരട്ടെ.

(പേര് പിന്നെ പറയാം) said...

24*Sulfi Manalvayal: തുടര്‍ന്നിരിയ്ക്കുന്നു സഹോദരാ....പുതിയ പോസ്റ്റ്‌ ഉണ്ട് അവിടെയും സാന്നിദ്ധ്യം പ്രതീക്ഷിയ്ക്കുന്നു.ഗൌനിച്ചതിനു നന്ദി...