27 Oct 2011

ഉപ്പിലിട്ടത്-ഒരു ആമുഖം

പ്രിയമുള്ളവരേ...,
നന്ദി. നന്ദി.. നന്ദി...
ഒരു പുതുമുഖമായ എന്റെ ആദ്യ പോസ്റ്റില്‍ തന്നെ വന്നു സ്വാഗതമേകിയതിനും പ്രോത്സാഹനങ്ങള്‍ നല്‍കിയതിനും,എഴുതാന്‍ ധൈര്യം നല്‍കിയതിനും എന്റെ പ്രിയപ്പെട്ട പുതിയ സ്നേഹിതര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തട്ടെ....

എന്റെ മനസ്സില്‍ തോന്നിയതൊക്കെയും മറ്റുള്ളവരുമായി പങ്കുവെയ്ക്കുക..., 
വിനോദത്തിന്റെയും അറിവിന്റെതുമായ ഒരു പുതിയ ലോകം നേടുക...,
ജോലിയ്ക്കിടയില്‍ തലയ്ക്കുമുകളില്‍ കുമിഞ്ഞു കൂടുന്ന ടെന്‍ഷനെ നിയന്ത്രിയ്ക്കുക...
-ഇത്രയുമായിരുന്നു പഴയ ബ്ലോഗ്ഗര്‍ അക്കൌണ്ടിനെ പൊടി തട്ടിയെടുക്കുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്ന ലക്ഷ്യങ്ങള്‍. പക്ഷെ പുതിയ ബ്ലോഗിന്റെ 'പ്രചരണാര്‍ത്ഥം' പല ബ്ലോഗുകളിലും കയറിയിറങ്ങി ലഭിച്ച അനുഭവത്താല്‍ ഞാന്‍ മനസ്സില്‍ ഒന്നുറപ്പിച്ചു - 'ഇതൊരു കളിതമാശയല്ല. ബ്ലോഗിങ്ങിനെ വളരെ ഗൗരവത്തോടെ കാണുന്ന ഒരുപറ്റം ആളുകള്‍ ഇവിടുണ്ട്,അവരെ ബഹുമാനിയ്ക്കണം.'
അതെ, കുറച്ചു നല്ല ബ്ലോഗ്ഗെര്‍സിനോപ്പം ചേര്‍ന്ന് ബ്ലോഗ്ഗിങ്ങിനെ നല്ല രീതിയില്‍ സമീപിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിരിയ്ക്കുന്നു.അതിന്റെ ഭാഗമായി ബ്ലോഗിനെ ഞാന്‍ മൊത്തത്തില്‍ ഒന്നുടച്ചു വാര്‍ക്കുകയാണ്.....
ബ്ലോഗ്ഗിന്റെ പേര്-
ബ്ലോഗ്‌ ഡിസ്ക്രിപ്ഷന്‍-
എബൌട്ട്‌ ബ്ലോഗ്‌-
ബ്ലോഗ്‌ യു.ആര്‍.എല്‍.-
-തുടങ്ങി എല്ലാം മാറുന്നു. മാന്യ സുഹൃത്തുക്കള്‍ സഹകരിയ്ക്കുക.

ആദ്യ പോസ്റ്റില്‍ തന്നെ സീനിയോരിട്ടിയുടെ അഹംഭാവം ലവലേശമില്ലാതെ ഇവിടെ വന്ന് ആശംസകളര്‍പ്പിച്ച -

Villagemaan/വില്ലേജ്മാന്‍
 (എല്ലാവരും എന്നെക്കാള്‍ മുതിര്‍ന്നവരാണെന്നറിയാം...എങ്കിലും പേരെടുത്തു അഭിസംബോധന ചെയ്യുന്നതില്‍ തെറ്റ് വിചാരിയ്ക്കരുത്)
തുടങ്ങി എല്ലാ ബ്ലോഗ്ഗേര്‍സിനും ഇനി വരാനിരിയ്ക്കുന്നവര്‍ക്കും ഒരിയ്ക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട് എന്റെ പുതിയ പോസ്ടിലെയ്ക്ക് നിങ്ങളോരോരുത്തരെയും നിങ്ങളുടെ പ്രിയ വായനക്കാരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
നന്ദിയോടെ
ഉപ്പിലിട്ടവന്‍
അരുണേഷ്.
 www.uppilittath.blogspot.com

9 comments:

faisu madeena said...

ബെസ്റ്റ്‌ ഓഫ് ലക്ക് ...

ചാർ‌വാകൻ‌ said...

ഉപ്പ് വെച്ച കലം എന്നു കേട്ടിട്ടുണ്ടോ..?

(പേര് പിന്നെ പറയാം) said...

1*faisu madeena: ഈ പേര് പല കമ്മെന്റ് ബോക്സുകളിലും കണ്ടിട്ടുള്ളതായി ചെരുതായിട്ടൊരോര്‍മ്മ.ഇന്നിതാ ഇവിടെയും കണ്ടത്തില്‍ സന്തോഷം,നന്ദി.

2*ചാര്‍വാകന്‍: ഞങ്ങടെയൊക്കെ അങ്ങോട്ട്‌ ഉപ്പു ഭരണിയിലാ ഇടാറ്,ഇപ്പൊ ഹോര്‍ലിക്സിന്റെ കുപ്പിയിലും.അതുകൊണ്ട് കലം കേട്ടിട്ടില്ല.

വിധു ചോപ്ര said...

ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. വരാനും പാടില്ല. ഉപ്പും ഉപ്പിലിട്ടതും രണ്ടും രണ്ട് തന്നെ.
പിന്നെ ഉപ്പ് നോക്കാനിതു വരെ ഒന്നും വിളമ്പിയില്ലല്ലോ?
സ്വാഗത ഭാഷണം അതിരു കടന്ന് പോയാൽ മടുക്കുമേ!
കളി ആരംഭിക്ക് മാഷേ. പാട്ടോ, ഡാൻസോ, എന്തായാലും കുമാരൻ പറഞ്ഞതു പോലെ പോരട്ടെ. സോണി പറഞ്ഞതു പോലെ പോസ്റ്റിട്ടതിനു ശേഷം ചെണ്ടയാകാനുള്ള ചങ്കുറപ്പുണ്ടായാൽ മാത്രം മതി
സ്നേഹപൂർവ്വം വിധു

(പേര് പിന്നെ പറയാം) said...

3*വിധു ചോപ്ര: ഇത്തരം അഭിപ്രായങ്ങളാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്.നന്ദി...
ഇന്നലെ എല്ലാം റെഡി ആക്കി പോസ്റ്റ്‌ ഇടാന്‍ ഒരുങ്ങിയതാ,അപ്പൊ എം.ഡി.റൂമിലേയ്ക്ക് വിളിപ്പിച്ചു...എന്തായാലും ദാ ഇന്നുതന്നെ ഇടുന്നു.പിന്നെ ചങ്കുറപ്പിന്റെ കാര്യം-നിങ്ങള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞോളു മാഷേ...വീട്ടുകാരുടെന്നും ടീച്ചര്‍മാരുടെന്നുമായി ഒരുപാട് തല്ലും തെറിയും കൊണ്ട് വളര്‍ന്നതാ....അത് കൊണ്ട് സാരല്ല്യ... :)

പൊട്ടന്‍ said...

കഥാപ്രസംഗം നടത്താതെ കാര്യത്തിലേക്ക് വാ മാഷെ

(പേര് പിന്നെ പറയാം) said...

4*പൊട്ടന്‍: കാര്യത്തിലേയ്ക്ക് വന്നു കഴിഞ്ഞിരിയ്ക്കുന്നു...എന്നെ കൊണ്ടാകും വിധം ഞാനൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് അവിടെ അഭിപ്രായം പ്രതീക്ഷിയ്ക്കുന്നു...ഇനിയും കാണാം എന്നാ പ്രതീക്ഷയോടെ..........ഉപ്പിലിട്ടവന്‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ബൂലോഗത്ത് നല്ലൊരു അരുണൊദയം പ്രതീക്ഷിക്കുന്നു കേട്ടൊ ഭായ്

(പേര് പിന്നെ പറയാം) said...

അത്രയ്ക്കൊന്നുമില്ലെന്ന് ആദ്യമേ പറയാം....ഇനി പ്രതീക്ഷകള്‍ നശിപ്പിച്ചു എന്നും പറഞ്ഞു എന്റെ പേരില്‍ കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ കേസ് കൊടുക്കരുത്............
പ്രജോതനം നല്‍കുന്ന ഈ കമ്മെന്റിനു നന്ദി.....