16 Nov 2011

മരണാനന്തരം

"അളിയാ...നമുക്ക് ഗോവയ്ക്ക് പോയാലോ...???"

തീരെ അപ്രതീക്ഷിതമായി ശ്രീജിത്ത്‌ എടുത്തിട്ട ഐഡിയ ആയിരുന്നു അത്. ഏപ്രില്‍ 13-നു ഇലക്ഷന്‍,14 -നു അംബേദ്‌കര്‍ ജയന്തി,15  വിഷു,16  ശനി,17  ഞായര്‍. ശനി ഒരു ദിവസം ലീവെടുത്താല്‍ അഞ്ചു ദിവസം അവധി.സുഖമായി പോയിട്ട് വരാം.
"അപ്പൊ കാശ് നിന്റെ അമ്മാവന്‍ കൊണ്ടുതരോ ?"
ഞാന്‍ മനസ്സിലാണ് ചോദിച്ചത്. പക്ഷെ നാല് കൊല്ലക്കാലം കൂടെ കിടന്നതുകൊണ്ടാകണം ആ ചോദ്യം അവന്‍ ഊഹിച്ചു.മറുപടിയും അവന്‍ തന്നെ പറഞ്ഞു. 
"മാര്‍ച്ചിലെ ശമ്പളം കിട്ടിയിട്ടില്ലല്ലോ...അത് മതി.നമുക്ക് ട്രെയിനില്‍ പോകാം.എങ്കിലും കാശ് ബാക്കിയാ.ഞാന്‍ നീ ഹരി ഉണ്ണി മല്ലന്‍ .വേറെ ആരേം കൂട്ടണ്ട." 
"സംഗതി കൊള്ളാം-പക്ഷെ അവന്മാരുടെല്‍ കാശുണ്ടാകുമോ?" (സാമ്പത്തിക മാന്ദ്യം കാരണം ഞങ്ങടെ കൂട്ടത്തില്‍ എല്ലാ പേര്‍ക്കും ഇതുവരേം ജോലി ആയിട്ടില്ല.)
അതിനും മറുപടി- "ഡാ, ഉള്ളവന്‍ ഇല്ലാത്തവനെ സഹായിയ്ക്കും.ഉണ്ണിയേക്കാള്‍ ശമ്പളം ഹരിയ്ക്കുണ്ട്.ഹരി അവനെ സഹായിയ്ക്കും.മല്ലനെക്കാള്‍ കാശ് നിന്റെല്‍ ഉണ്ട്,നീ അവന്റെ ഷെയര്‍ ഇടും"
"എന്നെക്കാള്‍ സാലറി നിനക്കുണ്ട്‌.എന്റെ പൈസ നീ മുടക്കുമോ"
"ഡാ കോപ്പേ ഞാന്‍ ഒരു ഉദാഹരണം പറഞ്ഞതാ..."
"ഓഹോ..കാശ് ഇടുന്ന കാര്യം വന്നപ്പോ ഉദാഹരണം...അല്ലാത്തപ്പോ കാര്യം..കൊള്ളാം.നിനക്ക് യാതൊരു മാറ്റവും ഇല്ല."
"താങ്ക്യു..."
*** 

അധികം പ്ലാനിങ്ങുകള്‍ ഒന്നും ഇല്ലാതെ തന്നെ സംഗതി തീരുമാനമായി,ടിക്കെറ്റും ബുക്ക്‌ ചെയ്തു. 12 -നു ഉച്ചയ്ക്ക് കമ്പനീന്ന് ചാടുന്നു,പോകുന്നു,വരുന്നു....  എല്ലാം വളരെ എളുപ്പം.
പക്ഷെ ടൂറിനു മുന്‍പുള്ള ഒരു നട്ടുച്ചയ്ക്കായിരുന്നു ആ ഞെട്ടിയ്ക്കുന്ന വിവരം ഞാന്‍ അറിഞ്ഞത്-ഞങ്ങള്‍ക്ക് പതിനഞ്ചാം തീയതി അതായത് വിഷുവിന്റെ അന്ന് മാത്രമേ അവധിയുള്ളൂ,മറ്റെല്ലാം വര്‍ക്കിംഗ്‌ ഡേയ്സ് ആണ്...അംബേദ്‌കര്‍ ജയന്തിയും ഇലക്ഷനും പോലുള്ള അവധികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ലഭിക്കൂവത്രേ...അതോടെ ടൂര്‍ അവതാളത്തിലാകുന്ന അവസ്ഥയായി. അത്തരം ഒരു സാഹചര്യത്തിലാണ് ഒരു നുണ പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നത്...പക്ഷെ ആ നുണ ഇങ്ങനെയൊക്കെ കാര്യങ്ങളെ വലിച്ചിഴയ്ക്കും എന്ന് ഞാന്‍ ഒരിയ്ക്കല്‍പോലും കരുതിയിരുന്നില്ല.
 ***
പന്ത്രണ്ടാം തീയതി രാവിലെ പത്തുമുതല്‍ ശ്രീജിത്ത് ഫോണിലേയ്ക്ക് വിളി തുടങ്ങിയതാണ്‌...ഒന്നരയടുപ്പിച്ച് വീണ്ടും അവന്റെ ഫോണ്‍-- 'നീ വരുന്നില്ലേ?'
ആ ഫോണ്‍ കട്ട്‌ ചെയ്തു തിരികെ ഓഫീസ് കാബിനില്‍ എത്തിയപ്പോള്‍ എല്ലാവരോടുമായി അല്പം ഉറക്കെത്തന്നെ ഞാന്‍ പറഞ്ഞു  "എന്റെ അമ്മൂമ്മ മരിച്ചു...."

എല്ലാ ഓഫീസ് സ്ടാഫുകളും ഞൊടിയിടയില്‍ ഓടി എന്റെയടുത്തെത്തി-  "അയ്യോ,അരുണ്‍ എന്നാല്‍ വേഗം പൊയ്ക്കോ...താമസിയ്ക്കേണ്ട.റെയില്‍വേ സ്ടെഷനില്‍ വിടണോ...ഡ്രൈവറോട് പറയാം...കയ്യില്‍ പൈസയുണ്ടോ? ദാ ഇപ്പൊ തരാം..." ചോദ്യവും ഉത്തരവും എല്ലാം അവര്‍ തന്നെ പറയുന്നു... അപ്പോഴേയ്ക്കും അക്കൌണ്ടന്റ് പൈസയുമായി എത്തി,ഡ്രൈവറും തയ്യാര്‍. ഇത്രയും ആയപ്പോള്‍ എനിയ്ക്ക് തന്നെ സംശയം-"ഇനി സത്യത്തില്‍ എന്റെ അമ്മൂമ്മയെങ്ങാനും മരിച്ചോ...???"

ഡ്രൈവര്‍ എന്നെ വീട് വരെ കൊണ്ടാക്കുവാന്‍ വേണ്ടി റെഡിയായി നില്‍ക്കുകയാണ്. ഇവനെയെങ്ങനെ ഒഴിവാക്കും എന്ന് കരുതി നില്‍ക്കെ മാനേജരുടെ വക ഒരു നിര്‍ദേശം...- "അരുണിന്റെ ഒപ്പം രണ്ടാള്‍ കൂടി പോണം,കമ്പനിയുടെ പേരില്‍ റീത്തും വെയ്ക്കണം..."

ഈശ്വരാ റീ.....ത്തോ..... പണി പാളി.-
"അതിന്റെ ആവശ്യം ഒന്നുമില്ല.നിങ്ങള്‍ വരേണ്ട കാര്യം തന്നെയില്ല.പിന്നെ കളമശ്ശേരിയില്‍ പോയി ഒരു കസിനെ വിളിയ്ക്കണം.റീത്തൊക്കെ  കൊണ്ടുപോയാല്‍ അവള് പേടിയ്ക്കും" എന്റെ ഈ മറുപടിയില്‍ മാനേജര്‍ ഓക്കേ ആയി.പക്ഷെ കൂടെ വരാന്‍ ഒരുങ്ങിനില്‍ക്കുന്ന രണ്ടവന്മാര്‍ വിടുന്ന മട്ടില്ല. 
"നീ പൊയ്ക്കോ..ഞങ്ങള്‍ പുറകില്‍ ബൈക്കില്‍ വരാം" അവര്‍ക്ക് കമ്പനി ചിലവില്‍ ലീവും ഒരു ട്രിപ്പും കിട്ടണ  കേസാ..അതാണ്‌ ഈ കിടന്നു തിളയ്ക്കുന്നത് എന്ന് മനസ്സിലാക്കാന്‍ എനിയ്ക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല-കൊക്കെത്ര കുളം കണ്ടതാ...? അവരെ മാറ്റി നിറുത്തി ഞാന്‍ പറഞ്ഞു - 
"ഇപ്പൊ തന്നെ രണ്ടുമണിയായി.നമ്മളിപ്പോ പോയാല്‍ അവിടെ എത്തുമ്പോ അഞ്ചു മണിയാകും.എന്തിനാ ഈ നേരത്ത് വന്നിട്ട്...?"
"ആണോ..?"
"അതെ"
"എങ്കില്‍ പിന്നെ നീ ഇന്ന് പൊയ്ക്കോ...ഞങ്ങള്‍ ഒരു ദിവസം രാവിലെ തന്നെ വരാം..." (അതാകുമ്പം ഫുള്‍ ഡേ ലീവ് കിട്ടും.) അവര്‍ കോമ്പ്രമൈസ് ആയി. 

അങ്ങനെ ഒരു വിധത്തില്‍ ഗോവയില്‍ പോയി തിരികെയെത്തി.ഇടയ്ക്കിടെ ചില ഫോണ്‍ കോള്‍സ് വന്നതൊഴിച്ചാല്‍ മറ്റുശല്ല്യങ്ങള്‍ ഒന്നും ഉണ്ടായില്ല.പക്ഷെ നാട്ടില്‍ മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് രാവിലെ തന്നെ ഒരു കാള്‍:
"ഹലോ...ഞാന്‍ രാഖിയാ... എന്നാ പതിനാറു???"
ഇത് അറിയാനാണോ ഇവള്‍ രാവിലെ തന്നെ വിളിച്ചത്..ഇവള്‍ക്ക് കലെണ്ടറില്‍ നോക്കിയാല്‍ പോരെ..പിന്നെ കല്ല്യാണം കഴിയാത്ത ഒരു പെണ്‍കുട്ടിയല്ലേ എന്നോര്‍ത്ത് ഞാന്‍ ഒന്നും പറഞ്ഞില്ല. പതിയെ കലെണ്ടറില്‍ നോക്കി ഇന്നലെ പതിനഞ്ച്-വിഷു.അപ്പൊ ഇന്ന് പതിനാറു...
"ഇന്നല്ലേ പതിനാറു..??" ഞാന്‍ ചോദിച്ചു.
"അയ്യോ അതല്ല,അമ്മൂമ്മേടെ പതിനാറു...പതിനാറാം അടിയന്തിരം."
"ഓ, അത്... അത് അടുത്താഴ്ച"
 "ഇനി അത് കഴിഞ്ഞിട്ടേ അരുണ്‍ വരൂ...?" അവളുടെ ശബ്ദത്തില്‍ ഒരു നിരാശ(?).  - ഈശ്വരാ എന്താ ഇവള്‍ടെ ഉദ്ദേശ്യം...?- 
"രാഖി,എനിയ്ക്ക് കുറച്ച് സ്ഥലത്ത് പോകണം..ഈ ചടങ്ങുകള്‍ ഒക്കെ ക്ഷണിയ്ക്കാനുണ്ടേ...ഞാന്‍ പിന്നെ വിളിയ്ക്കാം.."
"അയ്യോ...അപ്പൊ മനുവൊക്കെ വരുമ്പോ അരുണ്‍ വീട്ടില്‍ ഉണ്ടാകില്ലേ...??"
"മനുവോ...അവരെങ്ങോട്ട് വരുന്നു..??"
"അരുണിന്റെ വീട്ടിലേയ്ക്ക്...അനുശോചനം അറിയിയ്ക്കാന്‍..."
"എന്ത് ശോചനം...???"
"അനു-ശോചനം"
ഞാന്‍ ഒരു വിധത്തില്‍ ആ ഫോണ്‍ വെച്ചു. ഇവനൊക്കെ എന്തിന്റെ കേടാ... അനുശോചനം അറിയിയ്ക്കണം പോലും.അനുശോചനം പറഞ്ഞാല്‍ മരിച്ചവര്‍ തിരിച്ചു വരുമോ..?? എനിയ്ക്ക് ആകപ്പാടെ പ്രാന്തിളകുന്നുണ്ട്.
അവരെ വിളിച്ചിട്ട് ഞാന്‍ ഇവിടെയില്ല എന്ന് പറഞ്ഞാല്‍ തല്കാലത്തേയ്ക്ക് ഒരു രക്ഷ കിട്ടും.പക്ഷെ വരുന്നതുവരെ വീട്ടില്‍ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞാലോ...ആകെ തലവേദന. ഇനി അവന്മാരെ വിളിച്ച് സത്യം പറയുക,അതെ മാര്‍ഗമുള്ളു...പക്ഷെ ഫോണിലൂടെ പറഞ്ഞാല്‍ എന്റെ അവസ്ഥ കൃത്യമായി മനസ്സിലായി എന്ന് വരില്ല.അവര്‍ വരട്ടെ-ബാക്കിയെല്ലാം വരുന്നിടത്ത് വെച്ചു കാണാം...

പക്ഷെ അതിനുമുന്‍പ്‌ എനിയ്ക്ക് എന്റെ കാരണവന്മാരോട് ചിലത് ചോദിയ്ക്കാനുണ്ട്‌.... 
--'എന്റെ പൊന്ന് അപ്പൂപ്പന്മാരെ,എന്തിനീ പരീക്ഷണം??? ഞാനെത് ദ്രോഹമാ ചെയ്തത്...അമ്മൂമ്മ മരിച്ചെന്നു പറഞ്ഞതോ? അതൊരു നുണയല്ലല്ലോ... വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഭവിച്ച ഒരു സത്യം. എനിയ്ക്ക് അന്ന് അത് കൊണ്ട് ഒരു ആവശ്യം ഉണ്ടായില്ല.ഒരു ആവശ്യം വന്നപ്പോള്‍ അതെടുത്ത് പ്രയോഗിച്ചു.  ഉദാഹരണത്തിനു,ഒരു അമ്പതിനായിരം രൂപ ലോട്ടറി അടിച്ചെന്നു കരുതുക.ഇന്ന് നമുക്ക് ആ കാശിനു ആവശ്യമില്ല.നമ്മളെന്തു ചെയ്യും..? അത് കൊണ്ട് ബാങ്കില്‍ ഇടും.എന്നിട്ട് ആവശ്യം വരുമ്പോ അതെടുത്ത് ഉപയോഗിയ്ക്കും...അത് തന്നെയല്ലേ ഇപ്പൊ ഞാനും ചെയ്തിരിയ്ക്കുന്നത്....??? പൊന്ന് അമ്മൂമ്മമാരെ ഒന്ന് അപ്പൂപ്പന്മാരോട് ഈ പേരകുട്ടിയ്ക്ക് വേണ്ടി സംസാരിയ്ക്കൂ...'

അമ്മൂമ്മമാരുടെ ശുപാര്‍ശ കേട്ടിട്ടാണോ എന്നറിയില്ല... ഞാന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു അപ്പൂപ്പന്മാര്‍ക്ക് തോന്നി... എനിയ്ക്കൊരു ഫോണ്‍ കാള്‍...മനുവാണ്.
"എവിടെയെത്തിയെടാ...???" -ഞാന്‍.
"അളിയാ,ഞങ്ങള്‍ ഇപ്പൊ ഇടപ്പള്ളി ഹൈവേ ഗാര്‍ഡന്‍സ് ബാറിലുണ്ട്. ഇനി ഒബരോണില്‍ കേറി ഒരു പടം കണ്ടിട്ട് തിരികെ പോകും.കമ്പനീന്ന് എങ്ങാനും വിളിച്ചാല്‍ ഞങ്ങള്‍ വന്നിരുന്നു എന്നേ പറയാവൂ...ചതിയ്ക്കരുത്. കമ്പനി ഡി.എ.യും ടീ.എ.യും തന്നിട്ടുള്ള ലീവാ...ഒന്ന് ആസ്വദിച്ചോട്ടെടാ..."
"അളിയാ...താങ്ക്സ്...ഈ ഉപകാരം ഒരിയ്ക്കലും മറക്കില്ല"-ഞാന്‍ പറഞ്ഞു.
"അല്ല നീയെന്തിനാ താങ്ക്സ് പറയുന്നേ...??"
"അല്ല,അങ്ങിനെയല്ലേ നിങ്ങള്‍ പറയാന്‍ പോകുന്നത്,എനിയ്ക്കറിയാം...അതിന്റെയൊന്നും ആവശ്യമില്ലാന്നു പറയുകയായിരുന്നു."
ഫോണ്‍ വെച്ചതിനുശേഷം ഞാന്‍ തുള്ളിചാടുകയായിരുന്നു.മഞ്ഞുപോലെ വന്നത് പഞ്ഞി പോലെ പോയെന്ന അവസ്ഥ.

 പക്ഷെ അടുത്ത പാരയുമായി രാഖിയുടെ ഫോണ്‍ വീണ്ടും-ദീപ്തിയാണ്-
"അരുണേ,വരുമ്പോ പായസം കൊണ്ട് വരണം."
"എന്ത്...??"
"പായസമില്ലേ പായസം,സദ്യേടെ. കൂടെ കുറച്ചു ഉപ്പേരിയും എടുത്തോ..നമുക്ക് കൊറിയ്ക്കാം..."
"അയ്യോടാ...ഞാനെന്നാ പിന്നെ കുറച്ചു പപ്പടം കൂടി കൊണ്ടുവരാം,പായസത്തില്‍ കൂട്ടി കഴിയ്ക്കാന്‍."
"പപ്പടം കൊണ്ട് വന്നാ തട്ടിമുട്ടി പൊട്ടൂലെ....??"
അയ്യോ...പാവം... 


പക്ഷെ ഈ പ്രശ്നം സോള്‍വ്‌ ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല.ഹിമാലയ ബേക്കറിയില്‍ നിന്നും കുറച്ചു ഉപ്പേരിയും ശര്‍ക്കരവരട്ടിയും വാങ്ങി ഒരു ചെപ്പിലിട്ടു...സദ്യയുടെ മണം കിട്ടാനായി പാത്രത്തിനു മുകളിലൂടെ കുറച്ചു സാമ്പാറും ഒഴിച്ചു.സംഗതി ഓക്കേ.
എല്ലാ വസ്തുവകകളുമായി 'അടിയന്തിരം തീരുമാനിച്ചതിന്റെ പിറ്റേ ദിവസം' കമ്പനിയില്‍ എത്തി.എല്ലാം എല്ലാര്‍ക്കും പങ്കുവെച്ചു... എല്ലാ കാര്യങ്ങളും ഇനി ഒന്നുമുതല്‍ തുടങ്ങണം...ലീവില്‍  ആയിരുന്ന ദിവസങ്ങളിലെ പ്രൊഡക്ഷന്‍ ഡീട്ടെയില്സും എന്കൊയറി മെയിലുകളും ഒക്കെയായി മല്‍പിടിത്തം തുടങ്ങി. ഇതിനിടയില്‍ ട്രെയിനിംഗ് പിരീയഡില്‍ ഇത്രേം ലീവെടുത്തതിന്റെ പേരില്‍ ജോലി പോകുമോ,ശമ്പളം കട്ട്‌ ആകുമോ എന്നൊക്കെയുള്ള ടെന്‍ഷനുകള്‍ വേറെ.... ഇതിനിടയില്‍ 'അരുണിനെ എം.ഡി. വിളിയ്ക്കുന്നു' എന്നും പറഞ്ഞു ദീപ്തി വന്നു.
"എന്നെയോ? എന്തിനാ..??"
"ഉപ്പേരി ഇഷ്ട്ടപെട്ടു എന്ന് പറയാനാകും"-ഒരു അര്‍ത്ഥം വെച്ച ചിരിയുമായി അവള്‍ പറഞ്ഞു.
'പോടീ നാശമേ...' എന്ന് മനസ്സില്‍ പറഞ്ഞ്‌,അവള്‍ക്കൊരു പുഞ്ചിരി നല്‍കി ഞാന്‍ എം.ഡി.യുടെ റൂമിലേയ്ക്ക്....

"ആ...അരുണ്‍ വരൂ...രാവിലെ എത്തിയല്ലേ?ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞോ?"
"ഉവ്വ് സാര്‍..."-ഞാന്‍
"അരുണിന്റെ വീട്ടിലായിരുന്നു അല്ലെ അമ്മൂമ്മ ?..."
"അതെ"-ഞാന്‍
"ഞാന്‍ വിളിപ്പിച്ചത്......" അയാള്‍ ഒരു കവര്‍ എന്റെ നേര്‍ക്ക്‌ നീട്ടി. ഈശ്വരാ ഇത് ലതുതന്നെ...ജോലിയില്‍ നിന്നും പറഞ്ഞ്‌ വിടുന്നതിന്റെ മുന്നോടിയായി നോട്ടീസ് എന്ന് പറയുന്ന ഒരു സാധനം കൊടുക്കും എന്ന് കേട്ടിട്ടുണ്ട്. ചുമ്മാ ഉറങ്ങി കിടന്ന എന്നെ അതും ഇതും പറഞ്ഞ്‌ ഗോവയിലെയ്ക്ക് കൊണ്ടുപോയി ആകെ ഉണ്ടായിരുന്ന ജോലിയും കളഞ്ഞ ആ ശ്രീജിത്ത്‌ മഹാനെ അറിയാവുന്ന രീതിയിലൊക്കെ ഞാന്‍ മനസ്സില്‍ പ്രാകികൊണ്ട് നില്‍ക്കെ അയാള്‍ തുടര്‍ന്നു....
"അരുണിന് വേണ്ടി ഇവിടെ സ്ടാഫുകള്‍ പിരിച്ച ഒരു ചെറിയ തുകയാണ്,ഇവിടെ ഇങ്ങനെ പതിവുള്ളതാണ്..."
ഓഹോ...."താങ്ക്യൂ സാര്‍...." :) തലയ്ക്കു മുകളില്‍ എട്ടു പത്ത് ലഡ്ഡു ഒരുമിച്ചു പൊട്ടിയെന്നല്ലാതെ എന്ത് പറയാന്‍...??

ആ കവറും വാങ്ങി റൂമിന് വെളിയില്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സ് നിറയെ 'മായാവി' സിനിമയില്‍ സലിം കുമാര്‍ പറഞ്ഞ ഡയലോഗ് ആയിരുന്നു - 

"എനിയ്ക്ക് പ്രാന്തായോ...അതോ ലോകം മൊത്തം പ്രാന്തായോ...???"

62 comments:

പട്ടേപ്പാടം റാംജി said...

വളരെ രസമായി തന്നെ അവതരിപ്പിച്ചു.
"ഞാനെന്നാ പിന്നെ കുറച്ചു പപ്പടം കൂടി കൊണ്ടുവരാം,പായസത്തില്‍ കൂട്ടി കഴിയ്ക്കാന്‍."
എന്നത് പോലുള്ള സംഭാഷണങ്ങള്‍ നന്നായി തോന്നി.
ആശംസകള്‍.

വെള്ളരി പ്രാവ് said...

ജീവിത വിഭവത്തിന് ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് സ്വാദിഷ്ടമാക്കിയ പോലെ.....!!!
രുചികരം.

കണ്ണന്‍ | Kannan said...

supper..
supper supper............ ente ponne really liked a looooooooooooooooooooooooooooooooooooooooooooooooooooooooooot... (officil ninnanu page access cheyyunnath.. no malayalam here)

faisu madeena said...

വളരെ രസകമായ എഴുത്ത് ..ഉപ്പ് വളരെ പാകത്തിനാണ് ..അപ്പൊ ഇനിയും വരട്ടെ ഉപ്പിലിട്ടത് ...!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഉപ്പോളം വരില്ല ഉപ്പിലിട്ടത്‌ എന്ന് പഴമൊഴി .പക്ഷെ ഈ ഉപ്പിലിട്ടത്‌ കേമം .മനസ്സു നിറഞ്ഞു ,ഇനിയും പാകത്തിന് ഉപ്പു ചേര്‍ത്ത വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു .പിന്നെ വിശാല മനസ്കന്‍ അദ്ദേഹത്തിന്‍റെ വഴിക്ക് പോട്ടെ ;നിങ്ങള്‍ അതിനെക്കുറിച്ചൊന്നും വെവലാതിപ്പെടെണ്ടതില്ല.ഇടക്കുള്ള ആ കുറിപ്പ് ഒരു കല്ല്‌ കടി ആയി തോന്നി ,അത് അവിടെ കൊണ്ട് വെച്ചത് എന്തിനാണെന്നും മനസ്സിലായില്ല

Lipi Ranju said...

നല്ല രസമുള്ള അവതരണം, ഇഷ്ടായിട്ടോ.. :) [പിന്നെ ഈ പോസ്റ്റിനു ഇടയ്ക്കൊരു മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടല്ലോ, അത് വേണ്ടായിരുന്നു... അത് ബോര്‍ ആയി തോന്നി .]

കൊച്ചു കൊച്ചീച്ചി said...

കുഴപ്പമില്ല. തരക്കേടില്ലാതെ എഴുതി. പിന്നെ, ലിപി പറഞ്ഞ അഭിപ്രായം ശ്രദ്ധിച്ചിരിക്കുമല്ലോ.

അടുത്ത തവണ ഇതിലും നന്നായി എഴുതണം, ട്ടോ.

രഘുനാഥന്‍ said...

പ്രിയ അരുണ്‍....
എഴുത്തു കൊള്ളാം പിന്നെ...

"ഞാന്‍ ഒരു ഷേക്സ്പിയർ അല്ല, ഇത് വിശാലമനസ്ക്കന്റെ ബ്ലോഗ്ഗും അല്ല".ദയവു ചെയ്തു അവരുമായി താരതമ്മ്യം ചെയ്യരുത്."

ഇങ്ങനെ ഒരു മുഖവുരയുടെ ആവശ്യമുണ്ടോ? കാരണം, ബൂലോകത്തുള്ളവര്‍ ആരും ഇവരെപ്പോലെയല്ല. എല്ലാവര്‍ക്കും അവരവരുടെ മുഖമുണ്ട്. സ്വന്തം അനുഭവങ്ങള്‍ സ്വന്തം ഭാഷയില്‍ സ്വയം എഴുതൂ.. അപ്പോള്‍ താങ്കള്‍ക്കും ഒരു മുഖമുണ്ടാകും...

ആശംസകള്‍

Villagemaan/വില്ലേജ്മാന്‍ said...

ഈ കമ്പനി എവിടെയാ ?
അല്ല, അവിടെ ഒരു ജോലികിട്ടുമോ എന്ന് നോക്കാനായിരുന്നു :)

തുടക്കം നന്നായീട്ടോ...വീണ്ടും വരാം.

naushad kv said...

നന്നായിട്ടുണ്ട് ഭായ്‌..... നല്ല എഴുത്ത്...
ആശംസകള്‍ !!!

Arunlal Mathew || ലുട്ടുമോന്‍ said...

അമ്പട കള്ളാ.... കമ്പനി മൊയലാളി ബ്ലോഗ്‌ വായിക്കാണ്ടു സൂക്ഷിച്ചോ... :P

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല മാനേജര്‍,
നല്ല കൂട്ടുകാര്‍ ,
(നല്ല ശമ്പളം)
ആ കമ്പനിയില്‍ എനിക്കും ഒരു ജോലി കിട്ടുമോ ചേട്ടാ?

പോസ്റ്റ്‌ രസകരമായി

ഒറ്റയാന്‍ said...

ഉപ്പിലിട്ടത്‌,

വായിച്ചപ്പോള്‍ ചിരിച്ചു എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.
സദ്യയുടെ മണം വരാന്‍ പായസത്തിനുമീതെ സാമ്പാര്‍ ഒഴിച്ചത്‌ രസമായി. (പുതിയ ഐഡിയകള്‍ക്ക്‌ നന്ദി. )

വളരെ വളരെ നന്നായെഴുതി. ഈ സാരസ്യം എന്നും നിലനിര്‍ത്തുക.

(പേര് പിന്നെ പറയാം) said...

1*പട്ടേപ്പാടം റാംജി: വായനയ്ക്കും അഭിപ്രായത്തിനും ആശംസയ്ക്കും നന്ദി,സന്തോഷം... ഓരോരുത്തരെയായി പരിചയപെട്ടു വരുന്നതേയുള്ളൂ...പട്ടേപ്പാടത്താണല്ലേ വീട്-ഞാന്‍ വെള്ളാങ്ങല്ലൂര്‍കാരനാ.....(ആ ഡ്രൈവിംഗ് സ്കൂള്‍ എന്റെയല്ലാട്ടോ...) ഇനിയും കാണാം.

2*വെള്ളരി പ്രാവ്: പ്രത്യേകിച്ചു കണക്കൊന്നും ഉണ്ടായിരുന്നില്ല ചേച്ചി,ഞാനങ്ങ് ഇട്ടു. ഏറും നായേം ഒത്തുവന്നെന്നു പറയണ പോലെ എന്തോ ഭാഗ്യത്തിന് ഒത്തെന്നു മാത്രം, സൈനൈഡ്‌ന്റെ വരെ സ്വാദു നോക്കി പറഞ്ഞ ആളല്ലേ,ഉപ്പിന്റെ പാകം പറഞ്ഞതിന് നന്ദി. :)

3*വെള്ളരി പ്രാവ്: ഓ മൈ ഗുഡനെസ്സ്... നന്ദി സുഹൃത്തെ....ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞത് പോലെ തന്നെ തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് പറയാനും മടികാണിയ്ക്കരുതേ.....

4*faisu madeena: എഴുത്ത് രസകരമായിട്ടുണ്ടേല്‍ അത് നിങ്ങളുടേതുള്‍പ്പെടെയുള്ള ബ്ലോഗുകളുടെ സ്വാധീനമാണ്.....ഉപ്പിലിട്ടത്‌ ഇനിയും വരും,പക്ഷെ പാകത്തിന്റെ കാര്യം...ഞാന്‍ മാക്സിമം ശ്രമിയ്ക്കാം.ഇപ്പോള്‍ ഉപ്പിലിട്ട ഒരു നന്ദി സ്വീകരിയ്ക്കൂ....

5*
സിയാഫ് അബ്ദുള്‍ഖാദര്‍: തന്റെ സൃഷ്ട്ടിയെ പറ്റി അഭിപ്രായം അറിയാനുള്ള ഒരു പുതിയ ബ്ലോഗ്ഗെരുടെ ആകാംക്ഷയും,പക്വതയില്ലായ്മയും,പിന്നെ കുറച്ചു ഇന്ഫീരിയോരിറ്റി കൊമ്പ്ലെക്സും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ സംഭവിച്ചു പോയതാണത്. പിന്നെ റിയാലിറ്റി ഷോ ജഡ്ജസ് 12വയസ്സുകാരനോട് പറയണ കേട്ടിട്ടില്ലേ, 'ദാസ്സേട്ടന്റെയത്രേം ആയില്ല മോനെ' -അത് കേള്‍ക്കാനുള്ള മാനസിക വളര്ച്ചയില്ലാത്തതോണ്ട് പറഞ്ഞതാ..എന്തായാലും ഇത് ഉപ്പു കല്ലിനിടയിലെ ഒരു വെള്ളാരം കല്ലാണെന്ന് കരുതിയാല്‍ മതി-അല്ലാതിപ്പോ എന്താ പറയാ...???

6*Lipi Ranju: മുന്നറിയിപ്പിന്റെ കാര്യം ഒന്നും പറയണ്ട.....എന്റെ പക്വതയില്ലായ്മയും കൊമ്പ്ലേക്സും ഒക്കെ ചേര്‍ന്ന് ഉണ്ടാക്കിയ ഗുലുമാലാണതു-- പിന്നെ, പുതിയ ബ്ലോഗ്ഗെര്മാരോട് ഒരു വിധേയത്ത്വം ഉണ്ടെന്ന തോന്നല് കൂടിയായപ്പോള്‍ ഒക്കെ കൊളമായി.വിധേയത്ത്വം ഇല്ലെന്നു മനസ്സിലായ സ്ഥിതിയ്ക്ക് ഞാനതങ്ങേടുത്ത്‌ മാറ്റുകയാണ്. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി.

7*കൊച്ചു കൊച്ചീച്ചി: ഇതൊക്കെ എന്ത്...??? ഇതിലും നന്നായിഎഴുതാന്‍ എനിയ്ക്ക് അറിയാം,പിന്നെ വേണ്ടെന്നു വെച്ചിട്ടാണ്.ആദ്യമേ നന്നായിട്ടെഴുതിയാല്‍ ആളുകള്‍ കണ്ണിട്ട് ഞാന്‍ നശിച്ചു പോകും-അതുകൊണ്ടാ ഹി..ഹി... :) നന്നായി എഴുതണം എന്ന് ആഗ്രഹമുണ്ട്-ഞാന്‍ ആത്മാര്‍ഥമായി തന്നെ ശ്രമിയ്ക്കാം. ലിപി ചേച്ചി പറഞ്ഞ കാര്യം,അത് തിരുത്തിയിട്ടുണ്ട്....

(പേര് പിന്നെ പറയാം) said...

8*രഘുനാഥന്‍: എല്ലാവര്ക്കും അവരവരുടേതായ മുഖങ്ങള്‍ ഉണ്ട്,പക്ഷെ സ്വന്തമായി മുഖങ്ങള്‍ ഉണ്ടാകുന്നത് വരെ ഞങ്ങളെപ്പോലുള്ള പുതിയ എഴുത്തുകാരോട് ഒരു വിധേയത്വം ഉണ്ടെന്ന തോന്നലാണ് എന്നെ അതിലേയ്ക്ക് നയിച്ചത്....അതൊരു തെറ്റായ തോന്നലാണെന്ന് മനസ്സിലായി-ഒരു ക്ഷമാകുറിപ്പോടെ ഞാനതിതാ പിന്‍വലിയ്ക്കുന്നു.ഇത്തരം തിരുത്തലുകള്‍ ആയിരിയ്ക്കും നല്ല രീതിയിലുള്ള വളര്ച്ചയ്ക്കാധാരം,മനപ്പൂര്‍വം തെറ്റുകള്‍ വരുത്തില്ല അഥവാ വന്നു പോയാല്‍ തിരുത്തി തരണേ... ഇപ്പോള്‍ ആത്മാര്‍ഥമായ നന്ദി.9*
Villagemaan/വില്ലേജ്മാന്‍: ഞാനിവരേം പറ്റിച്ച് എങ്ങനേലും ജീവിച്ച് പൊക്കോട്ടെ...എന്റെ ഉപ്പില്‍ കല്ലിടണോ...??? :) വീണ്ടും വരണം...ഇന്ന് വന്നതിനും ഇനി വരാം എന്ന് പറഞ്ഞതിനും നന്ദി....10*naushad kv: നന്ദി സുഹൃത്തെ...വരവിനും വായനയ്ക്കും അഭിപ്രായത്തിനും.11*Arunlal Mathew || ലുട്ടുമോന്‍: ആള് ബ്ലോഗ്‌ വായിയ്ക്കുന്നില്ല എന്ന പ്രതീക്ഷയിലാണ് ഞാന്‍ കമ്പനീന്ന് നെറ്റ് എടുക്കുന്നതും,ഇത് പോസ്ടായി ഇട്ടതും. അയ്യോ ഒരു സംശയം,ഇനി ഈ 'ലുട്ടുമോന്‍' എന്ന് പറയുന്നത് എന്റെ മൊയലാലീടെ തൂലികാനാമം എങ്ങാനുമാണോ....??? :)12*
ഇസ്മായില്‍ കുറുമ്പടി (തണല്‍): വില്ലേജ്മാനോട് പറഞ്ഞത് തന്നെ ചേട്ടനോട് ചോദിയ്ക്കുവാണ് 'എന്റെ ഉപ്പില്‍ കല്ലിടണോ...???' ഇനിയും വരവ് പ്രതീക്ഷിയ്ക്കുന്നു-നന്നായാലും ഇല്ലേലും പറയണം.13*ഒറ്റയാന്‍: നന്ദി സുഹൃത്തെ...ഒരു പോസ്റ്റ്‌ കൊണ്ട് ലോകം വെളുക്കില്ലല്ലോ,ഇതിലും നന്നാക്കാന്‍ ഞാന്‍ ഇനിയും ശ്രമിയ്ക്കാം.കൂടെയുണ്ടാകണേ....***

വന്നതിനും വായിച്ചതിനും അഭിപ്രായം അറിയച്ചതിനും എല്ലാപേര്‍ക്കും ഒരിയ്ക്കല്‍ കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി.

നന്നായിട്ടുണ്ട് എന്ന് ആദ്യം കേട്ടപ്പോള്‍ വലിയ സന്തോഷം ആയിരുന്നു,പിന്നെ സംശയമായി 'ഞാന്‍ വിഷമിയ്ക്കാതിരിയ്ക്കാന്‍ ഇവര്‍ പുളു പറയുന്നതാണോ?' ആയിരിയ്ക്കില്ല എന്ന് സ്വയം ആശ്വസിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇപ്പൊ പേടിയായി- 'ഭംഗിയായി എഴുതാന്‍ കഴിഞ്ഞില്ലെങ്കിലോ?' ഇല്ല സുഹൃത്തുക്കളെ,ഞാന്‍ ആത്മാര്‍ഥമായി തന്നെ ശ്രമിയ്ക്കും ഈ എഴുത്ത് അല്‍പ്പമെങ്കിലും നന്നായിട്ടുണ്ടെങ്കില്‍ ഇനി ഇതിലും നന്നാക്കാന്‍... പക്ഷെ നിങ്ങളുടെ സഹകരണവും ഉപദേശങ്ങള്‍ തരാനുള്ള മനസ്സും എനിയ്ക്കൊപ്പം ഉണ്ടായേ തീരൂ..അതുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും ക്ഷണിയ്ക്കുന്നു,ഇനിയും ഇനിയും വരിക...ഇനി കണ്ടു മുട്ടും വരേയ്ക്കും നമസ്ക്കാരം.

പൊട്ടന്‍ said...

മാഷെ,
ഇത് നേരത്തെ ഞാന്‍ വായിച്ചു കമന്റി. ആരാ എന്റെ കമണ്ഡലം മോഷ്ടിച്ചത്?
വീണ്ടും പറയാം, ഉശിരന്‍
ഉഗ്രന്‍
ഇങ്ങനെ ചിരിപ്പിക്കു പഹയാ, വീണും...വീണ്ടും.

praveen mash (abiprayam.com) said...

"എനിയ്ക്ക് പ്രാന്തായോ..."- good work dear..

faisalbabu said...

നല്ല വായനാസുഖം നല്‍കിയ പോസ്റ്റു !! തുടര്‍ന്നും നല്ല പോസ്റ്റുകളുമായി ഭൂലോകം നിറഞാടുക !! ആശംസകള്‍ !!

NIMJAS said...

പാവം മാനേജര്‍.....നിങ്ങള്‍ സ്റ്റാഫ്‌ ന്റെ ഐക്യം പാവം അറിയുന്നില്ലലോ....

khaadu.. said...

വായനക്കാരനെ ബോറടിപ്പിക്കാതെ എഴുതാന്‍ കഴിഞ്ഞു ..എന്നത് തന്നെയാണ് ഈ എഴുത്തിന്റെ വിജയം...

ആശംസകള്‍... വീണ്ടും എഴുതുക...

chinju said...

"ഡാ, ഉള്ളവന്‍ ഇല്ലാത്തവനെ സഹായിയ്ക്കും.ഉണ്ണിയേക്കാള്‍ ശമ്പളം ഹരിയ്ക്കുണ്ട്.ഹരി അവനെ സഹായിയ്ക്കും.മല്ലനെക്കാള്‍ കാശ് നിന്റെല്‍ ഉണ്ട്,നീ അവന്റെ ഷെയര്‍ ഇടും"
"എന്നെക്കാള്‍ സാലറി നിനക്കുണ്ട്‌.എന്റെ പൈസ നീ മുടക്കുമോ"
"ഡാ കോപ്പേ ഞാന്‍ ഒരു ഉദാഹരണം പറഞ്ഞതാ..."

ഇത് അറിയാനാണോ ഇവള്‍ രാവിലെ തന്നെ വിളിച്ചത്..ഇവള്‍ക്ക് കലെണ്ടറില്‍ നോക്കിയാല്‍ പോരെ..പിന്നെ കല്ല്യാണം കഴിയാത്ത ഒരു പെണ്‍കുട്ടിയല്ലേ എന്നോര്‍ത്ത് ഞാന്‍ ഒന്നും പറഞ്ഞില്ല.

രസിച്ചു ട്ടോ... വീണ്ടും വരാം

anamika said...

"ഡാ, ഉള്ളവന്‍ ഇല്ലാത്തവനെ സഹായിയ്ക്കും.ഉണ്ണിയേക്കാള്‍ ശമ്പളം ഹരിയ്ക്കുണ്ട്.ഹരി അവനെ സഹായിയ്ക്കും.മല്ലനെക്കാള്‍ കാശ് നിന്റെല്‍ ഉണ്ട്,നീ അവന്റെ ഷെയര്‍ ഇടും"
"എന്നെക്കാള്‍ സാലറി നിനക്കുണ്ട്‌.എന്റെ പൈസ നീ മുടക്കുമോ"
"ഡാ കോപ്പേ ഞാന്‍ ഒരു ഉദാഹരണം പറഞ്ഞതാ..."

ഇത് അറിയാനാണോ ഇവള്‍ രാവിലെ തന്നെ വിളിച്ചത്..ഇവള്‍ക്ക് കലെണ്ടറില്‍ നോക്കിയാല്‍ പോരെ..പിന്നെ കല്ല്യാണം കഴിയാത്ത ഒരു പെണ്‍കുട്ടിയല്ലേ എന്നോര്‍ത്ത് ഞാന്‍ ഒന്നും പറഞ്ഞില്ല.

രസിച്ചു ട്ടോ... വീണ്ടും വരാം

ഉമ്മു അമ്മാര്‍ said...

വളരെ രസകരമായി തന്നെ എഴുതി .. ഒരു കള്ളത്തിനു ഒമ്പത് കള്ളം എന്നാ പക്ഷെ ഇവിടെ അത്രയ്ക്കൊന്നും വേണ്ടി വന്നില്ല അല്ലെ? വന്ന പാരകള്‍ എല്ലാം എത്ര പെട്ടെന്നാ ഒഴിഞ്ഞു പോയത് റീത്തുമായി മായി അവര്‍ വീട്ടില്‍ വന്നു താങ്കള്‍ക്ക് റീത് വെക്കുന്ന രംഗം ഓര്‍ത്തു പോയി പക്ഷെ എല്ലാ വെറുതെയായി.. ചിരിപ്പിച്ചു ഈ പോസ്ട് ആശംസകള്‍..

രജനീഗന്ധി said...

തുടങ്ങിയപ്പോഴേക്ക് ഉപ്പും മുളകും പിടിച്ച് കഴിക്കാന്‍ പാകത്തിനായല്ലോ ഉപ്പിലിട്ടത്.. കലക്കി... അനുഭവമായാലും സങ്കല്‍പ്പമായാലും നന്നായി രസിച്ചു... ഇത് തട്ടിക്കൂട്ടി ഉപ്പിലിട്ടതല്ല... മുളകും വിനാഗിരിയും പാകത്തിനൊഴിച്ച് ഉപ്പിലിട്ടതാ... അതാ ഇത്ര സ്വാദ്!!!

paarppidam said...

ഉപ്പിലിട്ടത് കൊള്ളാം കേട്ടോ. ഇനീം എഴുതുക എല്ലാവിധ ഭാവുകങ്ങളും...

jayarajmurukkumpuzha said...

aashamsakal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE................

(പേര് പിന്നെ പറയാം) said...

14*പൊട്ടന്‍: എണ്ണി പെറുക്കിയാ കുറച്ച് കമ്മെന്റുകള്‍ കിട്ടുന്നത്..അതും മോഷ്ടിയ്ക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും??? എന്തായാലും വീണ്ടും കമണ്ഡലം തന്നതിന് നന്ദി....നന്ദി...

15*praveen mash (abiprayam.com: ഇവിടത്തെ കമ്മെന്റുകള്‍ കണ്ടിട്ട് പറയുന്നത് പോലെ....എനിയ്ക്ക് പ്രാന്തായോ.അതോ ഇവിടെ കമ്മെന്റ് ഇടുന്ന എല്ലാര്‍ക്കും പ്രാന്തായോ....??? ആണോ മാഷേ?

16*faisalbabu: ഒക്കെ നിങ്ങടെ കയ്യില്ലല്ലേ....ഒത്താല്‍ പറയാം ഒത്തൂന്ന്....വരവിനും വായനന്യ്ക്കും ഇനിയുള്ള വരവുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി....

17*NIMJAS: ഐക്യത്തെ പറ്റിയൊന്നും പറയാതിരിയ്ക്കുന്നതാ ഭേദം.....എന്തായാലും മാനേജെര്‍ അറിയാതിരിയ്ക്കട്ടെ.നന്ദി....

18*khaadu..: ബോറടിച്ചില്ല എന്നറിഞ്ഞതില്‍ സന്തോഷം...അത് കൊണ്ട് തന്നെ ഞാന്‍ വീണ്ടും വരവ് പ്രതീക്ഷിയ്ക്കുന്നു.... നന്ദി.

19*chinju: സന്തോഷം...വീണ്ടും വരണം.... (രണ്ടും ഒരാളുടെ പ്രൊഫൈല്‍ ആണെന്ന് കരുതുന്നു....)

(പേര് പിന്നെ പറയാം) said...

20*anamika: സന്തോഷം...വീണ്ടും വരണം.... (രണ്ടും ഒരാളുടെ പ്രൊഫൈല്‍ ആണെന്ന് കരുതുന്നു....)

21*ഉമ്മു അമ്മാര്‍: ഒരു കള്ളം തന്നെ ഒത്തു തീര്‍പ്പാക്കാനും ഇവിടെ എഴുതി ഒപ്പിയ്ക്കാനും ഞാന്‍ പെട്ട പാട് എനിയ്ക്കറിയാം...അതിനിടയില്‍ എങ്ങനെയാ ഒമ്പത് കള്ളം പറയാ...??? :) നന്ദി സുഹൃത്തെ...

22*രജനീഗന്ധി: അതെ,കുറച്ച് കഷ്ട്ടപെട്ടിട്ടുണ്ട്...അത് കൊണ്ട് തന്നെ ഇങ്ങനെ അഭിപ്രായങ്ങള്‍ വായിയ്ക്കുമ്പോള്‍ കണ്ണ് നിറയുന്നു-അതിനി ഉപ്പിലിട്ടതിലെ എരിവു കൊണ്ടാണോ എന്നറിയില്ല.എങ്ങനെയായാലും നന്ദി സുഹൃത്തേ.

23*paarppidam: നന്ദി..ഇനിയും എഴുതും നിങ്ങടെയൊക്കെ പ്രോത്സാഹനം തുടര്‍ന്നും ഉണ്ടെങ്കില്‍.

24*jayarajmurukkumpuzha: നന്ദി സുഹൃത്തെ...ദാ ബ്ലോഗിലേയ്ക്ക്‌ വരികയാണ്....

***

കുറേയധികം തിരക്കുകള്‍ കാരണം കമ്മെന്റിനു മറുപടി പറയാനും ഒരു പാട് ബ്ലോഗുകള്‍ വായിയ്ക്കാനും കഴിഞ്ഞില്ല....ക്ഷമ ചോദിയ്ക്കുന്നു. കുറെ ബ്ലോഗുകളില്‍ ഞാന്‍ അങ്ങോട്ട്‌ പോയി കമ്മെന്റി,അവരില്‍ ചിലര്‍ മാത്രമാണ് ഇങ്ങോട്ട് വന്നത്.പക്ഷെ യാതൊരു പരിചയവും ഇല്ലാതെ കുറെ പേര്‍ എങ്ങനെയൊക്കെയോ ഇവിടെയെത്തി അഭിപ്രായം പറയുന്നത് കാണുമ്പോള്‍ പെരുത്ത്‌ സന്തോഷം,അതിലുപരി വലിയൊരു പ്രോത്സാഹനവും...ഏവര്‍ക്കും ഒരിയ്ക്കല്‍ കൂടി എന്റെ പേരിലും എന്റെ ബ്ലോഗിന്‍റെ പേരിലും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു... ഇനിയും വരിക..."വരില്ലേ നീയിനിയും ഇതിലേ ആടുകളെയും മേയ്ച്ചുകൊണ്ട്......???"

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

രസമായ അവതരണശൈലിയാണല്ലോ പേരില്ലായാശാനെ
സദ്യയാണെങ്കിൽ ഇങ്ങനെ വിളമ്പണംട്ടാ‍ാ‍ാ

praveen mash (abiprayam.com) said...

ha ..ha..this is how old people are helping us....! g8 , keep it up...!

K@nn(())raan*خلي ولي said...

ഹും! എന്നെപ്പോലുള്ള ദരിദ്രസാമികളുടെ പരിപ്പും വെണ്ടയും എടുക്കാനുള്ള വരവാണെന്ന് നാം തിരിച്ചറിയുന്നു.
നമ്മുടെ കാലിനടിയിലെ മണ്ണും കൊണ്ടേ പോകൂ അല്ലേ!

(ഇത്തരം നല്ല പോസ്റ്റുകള്‍ വായിച്ചു പോകുന്നവര്‍ ബ്ലോഗിന്റെ ലിങ്കുകള്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും മെയില്‍ ഐഡി വഴിയും കൂടുതല്‍ പേരിലെത്തിക്കാന്‍ ശ്രമിക്കണം. നമ്മുടെ കൂട്ടത്തിലുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്)

Manef said...

ചിരിയുടെ എല്ലാ ചേരുവകളും പാകത്തിന് ചേര്‍ത്ത നല്ല അസ്സല് ഉപ്പിലിട്ടത്!

ഇങ്ങോട്ട് പറഞ്ഞു വിട്ട കണ്ണൂരാന് നന്ദി...

Sabu M H said...

ചിരിച്ചു മരിച്ചു!
പുതിയ പോസ്റ്റിടുമ്പോൾ ഒന്നറിയിക്കണേ - sabumhblog@gmail.com

നൗഷാദ് അകമ്പാടം said...

വായിച്ചു..നല്ല ഒഴുക്കോടെ നര്‍മ്മം ആസ്വാദ്യകരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു..
പലര്‍ക്കും സമാന അനുഭവങ്ങള്‍ കാണും പക്ഷേ ഇത്രയും സം‌ഭവ ബഹുലമായി ഒടുവില്‍
ലഡു തലങ്ങും വിലങ്ങും പൊട്ടിയ അനുഭവം കാണില്ല...
പിന്നെ ആരോ പറഞ്ഞപോലെ മുയ്ലാളി
ഇനി അഥവാ ഈ പോസ്റ്റ് വായിച്ചാല്‍ സൂക്ഷിച്ചോ...
ഒരു കവര്‍ കൂടെ കിട്ടും..
(ബേജാറാവേണ്ട കാശ് തന്നെ!)
അത് ഇങ്ങനെ നര്‍മ്മം അവതരിപ്പിച്ചതിനായിരിക്കും
...സംശയമില്ല!

(കണ്ണൂരാന്റെ ഫോര്‍‌വേഡ് മെയിലിലൂടെ ഇവിടെ എത്തി..
ആളു പോക്കിരിയാണെങ്കിലും ഇടക്ക് ഇങ്ങനെ ഓരോ നല്ല കാര്യം ചെയ്യും..ദുഷ്ടേട്ടന്‍!)!)
)

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ അമ്മൂമ്മയുടെ മരണവും ബാങ്കിലിടാമല്ലെ? .അസ്സലായി!.ഈ വഴിക്കും ഒന്നു വരണേ.

keraladasanunni said...

ഇനി ഇതുപോലെ എന്തെങ്കിലും ആവശ്യം 
വന്നാല്‍ അമ്മൂമ മരിച്ചു എന്ന് കമ്പിനിയില്‍ 
പറയാനാവില്ലല്ലോ എന്നൊരു പ്രശ്നമുണ്ട്.

viddiman said...

രസിച്ചു

kochumol(കുങ്കുമം) said...

വളരെ രസകമായ എഴുത്ത്...ബെസ്റ്റ്‌ കൂട്ടുകാര്,അതുകൊണ്ട് രക്ഷപെട്ടു ...അല്ലേല്‍ കാണാമായിരുന്നു റീത്ത്‌ ഇരിക്കുന്നത് എവിടാണെന്നു ....ആ പേരില്‍ കുറെ കാശും കിട്ടി ...ഇതൊരു ശീലം ആക്കണ്ടാ ...ചിലപ്പോള്‍ പണി പാളിപ്പോകും .... ഉപ്പിലിട്ടത് കൊള്ളാംട്ടോ !

അഭി said...

കൊള്ളാം മാഷെ

Sureshkumar Punjhayil said...

Iniyum marikkaatha aa ammommakku vendi...!

Manoharam, Ashamsakal...!!

Mohiyudheen MP said...

കണ്ണൂരാന്റെ ഫോര്‍‌വേഡ് മെയിലിലൂടെ ഇവിടെ എത്തി,രസമുള്ള അവതരണം,ആശംസകള്‍.

കുമാരന്‍ | kumaaran said...

നല്ല ആപ്പീസ്..:)

ജീവി കരിവെള്ളൂര്‍ said...

കമ്പനീടെ മെയിൽ ഐഡി കിട്ടിയിരുന്നെങ്കിൽ ... ഒരു അപ്ലിക്കേഷൻ ഇട്ടു വെക്കാമായിരുന്നൂ‍ ... ;)

ഉപ്പിലിട്ടതു മുഴുവനിങ്ങു പോരട്ടെ !

Manoraj said...

രസകരമായ എഴുത്ത്. അരുണ്‍ കായം‌കുളത്തിന്റെ പോസ്റ്റുകള്‍ ഓര്‍മ്മിപ്പിച്ചു...

Ismail Chemmad said...

സൂപ്പര്‍ പോസ്റ്റ്‌ ..
ആശംസകള്‍

Thommy said...

Hilarious

sidheek Thozhiyoor said...

വളരെ രസമായ വായന ..പുതുവത്സരാശംസകള്‍ .

പാവപ്പെട്ടവന്‍ said...

ആദ്യവും അവസാനവുംക്കൊണ്ടുകേമം നടുവു നന്നായി വലിച്ചുനീട്ടി

yousufpa said...

അയ്യോ..ഇതിനൊന്നും ഞാന്‍ കൂട്ട് നില്‍ക്കില്ല.നാളെ മുതല്‍ എല്ലാവരും നുണ പറഞ്ഞ ലീവെടുക്കാന്‍ നോക്കും.
കിട്ടാന്‍ പോണ പണത്തെ കുറിച്ച് ആണേ....ഹ ഹ ഹ..
കലക്കി മാഷേ..

ബെഞ്ചാലി said...

നന്നായിട്ടുണ്ട്, ആശംസകള്‍ ...

snehitha said...

രസമുള്ള അവതരണം, ഇഷ്ടായി.
ആശംസകള്‍.

ഒരു വിളിപ്പാടകലെ said...

അസ്സലായിട്ടുണ്ട്, എഴുത്തും ബ്ലോഗിന്‍റെ ടൈറ്റിലും ! ഉപ്പിലിട്ടത്‌ എന്ന് വായിച്ചപ്പോ തന്നെ നാവില്‍ വെള്ളം വന്നു :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഈ ഉപ്പിലിട്ടത് കേമായി : ) സരസമായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങള്‍

(പേര് പിന്നെ പറയാം) said...

25*മുരളീമുകുന്ദൻ , ബിലാത്തിപട്ടണം: നന്ദി സുഹൃത്തെ..... സന്തോഷമുണ്ട് ഇങ്ങനെ അഭിപ്രായം കേള്‍ക്കുമ്പോള്‍.

26*praveen mash: നന്ദി മാഷേ വീണ്ടും വന്നതിന്...കൊടകര ആണല്ലേ വീട്? ഇനിയും കാണാം.

27*K@nn(())raan: പരിപ്പും വെണ്ടയും....-കുറച്ചു കായം കൂടി കിട്ടിയിരുന്നേല്‍ സാമ്പാര്‍ വെയ്ക്കാമായിരുന്നു.........
(താങ്കള്‍ ഈ ബ്ലോഗിന്റെ ലിങ്ക് എഫ്,ബി,പേജിലും മറ്റും ഷെയര്‍ ചെയ്തു-അല്ലെ? പെരുത്ത് നന്ദി....-ആ നന്ദിയങ്ങട് ശെരിയ്ക്കും പറഞ്ഞു പ്രതിഫലിപ്പിയ്ക്കാന്‍ പറ്റുന്നില്ല...) ഇനിയും കാണാം.

28*Manef: പൊട്ടന് ലോട്ടറി അടിച്ചു എന്നൊക്കെ പറയില്ലേ-അത് പോലെയായിപോയി ഇപ്പോ ഈ അവസ്ഥ. രസക്കൂട്ട്‌ അറിഞ്ഞിട്ടൊന്നുമല്ല,എങ്ങനെയോ ഒത്തു....അഭിപ്രായം അറിയിച്ചതിനു നന്ദി.

29*Sabu M H: പ്രോത്സാഹനത്തിനു നന്ദി ....തീര്‍ച്ചയായും അറിയിയ്ക്കാം. വന്നു അഭിപ്രായങ്ങള്‍ പറയണേ....

30*നൗഷാദ് അകമ്പാടം: എന്നിട്ട് ആ മൊയലാളി എന്നെ അവിടുത്തെ ആസ്ഥാന ബ്ലോഗ്ഗര്‍ ആക്കും -അതോടെ കട്ട പൊഹ. പൊഹ കണ്ടേ അടങ്ങൂ-
ല്ലേ??
(കണ്ണൂരാന്‍ പറഞ്ഞിട്ട് വന്നതാണല്ലേ...ആ സൈഡിലോട്ടു നിന്നോ...കണ്ണൂരാന്റെ ആളുകള്‍ക്കുള്ള മറുപടി ചേര്‍ത്ത് വെച്ച് എല്ലാര്‍ക്കും കൂടി ഒടുക്കം തരാം....)

(പേര് പിന്നെ പറയാം) said...

31*Mohamedkutty മുഹമ്മദുകുട്ടി: അമ്മൂമ്മയുടെ മരണം ബാങ്കിലൊക്കെ ഇടാം..പക്ഷെ പലിശയുടെ കാര്യത്തില്‍ എനിയ്ക്ക് ഒരുറപ്പും പറയാനൊക്കില്ല.അതെങ്ങനെ വേണേലും ആകാം..അപ്പൂപ്പനുമായുള്ള ഇരിപ്പുവശം പോലിരിയ്ക്കും....
(ആ വഴിയ്ക്ക് വന്നിരുന്നു.പിന്നെ വഴി മറക്കാതിരിയ്ക്കാന്‍ ഞാനെന്റെ ഗൂഗിള്‍ റീഡറില്‍ എഴുതിയും വെച്ചിട്ടുണ്ട് കേട്ടോ)

32*keraladasanunni: 'മരിച്ചു' എന്ന് പറയുന്നതിനേക്കാള്‍ നല്ലത് 'പാമ്പ് കടിച്ചു' എന്ന് പറയുന്നതായിരിയ്ക്കും....അതാകുമ്പോള്‍ അധികം വൈകാതെ എന്തെങ്കിലും ആവശ്യം വന്നാല്‍ 'അന്നൊരിയ്ക്കല്‍ പാമ്പ് കടിച്ചില്ലെ,അയാള്‍ മരിച്ചു' എന്ന് പറയാം...ഒരു വിശ്വസനീയത വരും) നുണ പറയുമ്പോള്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിയ്ക്കാന്‍ മടിയ്ക്കേണ്ട. വരവിനും വായനയ്ക്കും നന്ദി.
33*viddiman : നന്ദി സുഹൃത്തെ...എനിയ്ക്ക് താങ്കളുടെ 'ആദ്യമഴ' എന്ന കഥ വല്ലാതെയങ്ങ് ഇഷ്ട്ടപെട്ടു....എന്റെ വീടിനടുത്ത് ഉണ്ടായിരുന്നു അത് പോലൊരു കഥാപാത്രം--ഭാര്‍ഗേച്ചി.വിശദമായി അവിടെ പറഞ്ഞിട്ടുണ്ട്.

34*kochumol(കുങ്കുമം) : അതെ... 'പല നാള്‍ കക്കും ഒരു നാള്‍ പൊക്കും' എന്നല്ലേ ചൊല്ല്...
വായനയ്ക്ക് നന്ദി,അഭിപ്രായത്തിനും.

35*അഭി: നന്ദി സുഹൃത്തെ...കഴിയുമെങ്കില്‍ വീണ്ടും വരിക-

36*Sureshkumar Punjhayil: അമ്മൂമ്മയ്ക്ക് മരണമില്ല,എന്റെ നുണകളിലൂടെ അവര്‍ ഇനിയും ജീവിയ്ക്കുന്നു.......നന്ദി സുഹൃത്തെ.

(പേര് പിന്നെ പറയാം) said...

37*Mohiyudheen MP: കണ്ണൂരാന്‍ പറഞ്ഞു വിട്ടതാണല്ലേ.... ദാ,ധവിടെ കുറച്ചു പേര്‍ നിക്കുന്ന കണ്ടില്ലേ..അങ്ങോട്ട്‌ നിന്നോ.എനിയ്ക്ക് ചിലത് പറയാനുണ്ട്.അത് കേട്ടിട്ട് പോയാ മതി.പോകുമ്പോ ഈ നന്ദിയും കൂടി കൊണ്ടുപൊയ്ക്കോ...

38*കുമാരന്‍ | kumaaran: ഹായ്...കുമാരസംഭവത്തിന്റെ ആള്.
ആദ്യ പോസ്റ്റില്‍ എനിയ്ക്ക് ബ്ലോഗ്ഗിലെയ്ക്ക് സ്വാഗതം പറഞ്ഞവരുടെ കൂട്ടത്തില്‍ താങ്കളും ഉണ്ടായിരുന്നു. നിങ്ങള്‍ പുലികളുടെ ആശംസകള്‍ നേടിക്കൊണ്ടാ വരവ്...എങ്കിലും ഇനിയും അനുഗ്രഹിയ്ക്കണം.

39*ജീവി കരിവെള്ളൂര്‍ : ഞാനെങ്ങനെയെങ്കിലും തട്ടീം മുട്ടീം പോണത് കണ്ടിട്ട് സഹിയ്ക്കണില്ലല്ലേ... എല്ലാം കൂടി ഇടിച്ചു കേറിയിങ്ങു പോന്നിട്ട് എന്റെ കൊമ്പ് വെട്ടാനാണോ പരിപാടി...നന്ദി സുഹൃത്തെ.

40*Manoraj: അരുണ്‍ കായംകുളമോ-അതാര്...??? :)
ഹി..ഹി... ശെരിയാണ്. ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ മനസ്സില്‍ തലങ്ങും വിലങ്ങും ഒരു സൂപ്പെര്ഫാസ്റ്റ് ട്രെയിന്‍ ഓടുകയായിരുന്നു.അദ്ദേഹത്തിന്റെ രചനാ രീതി സ്വാധീനിച്ചിട്ടുണ്ട്-എങ്കിലും ഒരിയ്ക്കലും ആരില്‍ നിന്നും കോപ്പിയടിയ്ക്കില്ല.ഉറപ്പ്. പിന്നെ,സ്വന്തമായൊരു രചനാ രീതിയും ഒരു പേരും എന്റെ സ്വപ്നമാണ്. അത് നേടാന്‍ ശ്രമിയ്ക്കുന്നു.
നന്ദി.

41*Ismail Chemmad: നന്ദി...വീണ്ടു വരും എന്ന് കരുതുന്നു.... വരില്ലേ നീയിതിലെ ഇനിയും ആടുകളെയും മേയ്ച്ചുകൊണ്ട്.....

42*Thommy: താങ്ക്യു.

43*sidheek Thozhiyoor: താങ്കളുടെ മകളുടെ കല്യാണത്തെ പറ്റിയുള്ള ഒരു വിശേഷം ഞാന്‍ വായിച്ചിരുന്നു. 'ബഷീറിയന്‍ നുറുങ്ങുകള്‍' എന്ന പേരിലൊരു ബ്ലോഗിലാണോ എന്നൊരു സംശയം.ഏതായാലും പരിചയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
താങ്കളുടെ പ്രൊഫൈല്‍ വരെ ഞാന്‍ എത്തി.പക്ഷെ ഏതു വഴിയ്ക്ക് പോയാലാണ് ബ്ലോഗില്‍ എത്തുക എന്ന് മനസ്സിലായില്ല.സാരമില്ല,ഞാന്‍ കണ്ടു പിടിച്ചോളാം....
നന്ദി.നല്ലൊരു വര്‍ഷം ആശംസിയ്ക്കുന്നു.

(പേര് പിന്നെ പറയാം) said...

44*പാവപ്പെട്ടവന്‍: എനിയ്ക്കും അങ്ങനെ തോന്നി. ഇതിലും കൂടുതല്‍ ഉണ്ടായിരുന്നു.കുറെയൊക്കെ ഞാന്‍ വെട്ടി ചെറുതാക്കിയതാ.കാരണവന്മാരോടുള്ള സംഭാഷണം ഒന്നും വേണ്ടായിരുന്നു അല്ലെ....ഹും.പോട്ടെ.വന്നതിനും,വായിച്ചതിനും,തെറ്റ് ചൂണ്ടി കാണിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

45*യൌസുഫ്പ:പല ബ്ലോഗ്‌ മീറ്റിങ്ങ് വിശേഷങ്ങളിലും ആവര്‍ത്തിച്ചു കണ്ടിട്ടുള്ള പേരാണിത്...അതിപ്പോള്‍ എന്റെ ബ്ലോഗിന്റെ കമ്മെന്റ് ബോക്സില്‍ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിയ്ക്കാവുന്നതല്ല. നന്ദി മാഷേ...

46*ബെഞ്ചാലി : നന്ദി...സന്തോഷം... താങ്കളെ ഇനിയും പ്രതീക്ഷിച്ചാല്‍ അതൊരു അത്യാഗ്രഹം ആകുമോ...???

47*snehitha: നന്ദി....ഇഷ്ട്ടമായെങ്കില്‍ ഇനിയും വരണം....
ഇഷ്ട്ടമായില്ലെങ്കിലോ...???
ഇഷ്ട്ടമായില്ലെങ്കില്‍ ഇഷ്ട്ടമാകുന്നത് വരെ വീണ്ടും വീണ്ടും വരണം....

48*ഒരു വിളിപ്പാടകലെ: നന്ദി....
അതെ,ചില പേരുകള്‍ നമ്മെ പെട്ടെന്ന് ആകര്‍ഷിയ്ക്കും. അവിചാരിതമായി കിട്ടിയ പേരായിരുന്നു ഇത്-പക്ഷെ എനിയ്ക്ക് വല്ലാതെയങ്ങ് അതിഷ്ട്ടപെട്ടു.മറ്റൊരാളും കൂടി ഇഷ്ട്ടം പങ്കുവെച്ചപ്പോള്‍ സന്തോഷം....'ഒരു വിളിപ്പാടകലെ' എന്ന് കേട്ടപ്പോളും ഞാന്‍ ആ ബ്ലോഗിലേയ്ക്ക്‌ ആകര്‍ഷിയ്ക്കപെടുകയായിരുന്നു -അതെന്തായാലും വെറുതെയായില്ല.

49*ബഷീര്‍ പി.ബി.വെള്ളറക്കാട്‌: ഹോ...അതിശയം ആയിരിയ്ക്കുന്നു. താങ്കളെ പറ്റി ഞാന്‍ ഇതാ ഇപ്പോ തന്നെ പറഞ്ഞതെ ഉള്ളൂ....
വരവിനും,അഭിപ്രായത്തിനും നന്ദി.

(പേര് പിന്നെ പറയാം) said...

ഇനി കണ്ണൂരാന്‍ പറഞ്ഞു വിട്ടവരോട് കുറച്ചു കാര്യങ്ങള്‍.....
---
പല ബ്ലോഗുകളുടെയും കമ്മെന്റ് ബോക്സില്‍ ആവര്‍ത്തിച്ചു കണ്ട പേരായിരുന്നു അത്-കണ്ണൂരാന്‍.
മനസ്സില്‍ ആ പേര് പതിഞ്ഞ് പോയത് കൊണ്ട് മാത്രമാണ് ഞാനാ ബ്ലോഗിലെത്തിയതും കമ്മെന്റിയതും.അദ്ദേഹം ഒരു പക്ഷെ എന്റെ ബ്ലോഗിലെയ്ക്കും വരുമായിരിയ്ക്കും, കൂടി വന്നാല്‍ 'ഇനിയും എഴുതൂ...' എന്ന ഔപചാരികമായ ഒരു അഭിപ്രായവും പോസ്റ്റ്‌ ചെയ്തു മടങ്ങിപോകും എന്നതിനപ്പുറം ഞാന്‍ ഒന്നും കരുതിയിരുന്നില്ല-പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പിറ്റേന്ന് രാവിലെ കമ്മെന്റ് ബോക്സിലെ തിക്കും തിരക്കും എന്നെ അതിശയിപ്പിച്ചു. എഫ്.ബി.ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യുകയും ലിങ്ക് മെയില്‍ വഴി മറ്റു പലര്‍ക്കും കൂടി അയച്ചുകൊടുക്കുക കൂടി ചെയ്തിരിയ്ക്കുന്നു.....അതിശയം തന്നെ. പുതു ബ്ലോഗ്ഗെര്‍മാര്‍ക്ക് ഇതിലുമപ്പുറം ഒരു പ്രോത്സാഹനം കിട്ടാനുണ്ടോ...??? ഏന്റെ എഴുത്ത് നല്ലതായിരുന്നോ ഞാന്‍ കഴിവുള്ളവനാണോ ഞാന്‍ തിരഞ്ഞെടുത്ത വിഷയത്തിന്റെ നിലവാരമെന്ത് എന്ന ചോദ്യങ്ങളെല്ലാം വിട്, പുതിയൊരു ബ്ലോഗ്ഗരെ കുറച്ചു പേര്‍ക്ക് പരിചയപെടുത്തി എന്നത് വല്ല്യ ഒരു കാര്യം തന്നെയായി എനിയ്ക്ക് തോന്നുന്നു.നിങ്ങള്‍ കാണുകയാണെങ്കില്‍ എന്റെ അഗാധമായ നന്ദി അയാളോട് പറഞ്ഞാലും....നന്ദി.

Musthu Kuttippuram said...

machooo,,,,super,,,, nalla avatharanam,,, iniyum ezhuthanam,,,ezhuthu nirutharuthu,,, bhavukangal,,,

(പേര് പിന്നെ പറയാം) said...

ഒരു അടുത്ത സുഹൃത്തിനോടെന്ന പോലെ എന്റെ തോളത്ത് കയ്യിട്ടുകൊണ്ട് പറഞ്ഞ ഈ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ കൊണ്ടു.....എഴുത്ത് തുടരുന്നുണ്ട്....നിറുത്താന്‍ ആഗ്രഹവുമില്ല.പക്ഷെ പ്രോത്സാഹിപ്പിയ്ക്കണം.അത് നിറുത്തരുത്....നന്ദി.വീണ്ടും കാണാം....

റിയാസ് (ചങ്ങാതി) said...

നന്നായിട്ടുണ്ട്...
ചിലയിടങ്ങളില്‍ നന്നായി ചിരിച്ചു....

(പേര് പിന്നെ പറയാം) said...

51*റിയാസ് (ചങ്ങാതി:
നന്ദി...സന്തോഷം സുഹൃത്തെ.....