4 Jan 2012

ബ്ലിഗ് ബി

[കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം.പിന്നെ,ഇതിലെ നായക കഥാപാത്രം 'താനല്ലേ?' എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് അയാളുടെ അഹങ്കാരം മാത്രം.]

സീന്‍ 1. [g ടോക്ക് - സൈബര്‍ സെല്‍ കമ്മീഷണറും എസ്.. ജോര്‍ജും തമ്മിലുള്ള ചാറ്റിങ്]

കമ്മീഷണര്‍:   എന്താണ് മേരി ടീച്ചറുടെ ബ്ലോഗുമായി ബന്ധപെട്ട പ്രശ്നം?
ജോര്‍ജ്   :    ആയിരകണക്കിന് ഫോളോവേര്‍സ്  ഉള്ള,നല്ല നല്ല പോസ്റ്റുകള്‍ മാത്രം ഇടാറുള്ള ഒരു ബ്ലോഗ്ഗര്‍ ആയിരുന്നു മേരി ടീച്ചര്‍.   എല്ലാവരും ബഹുമാനിയ്ക്കുന്ന ഒരു ബ്ലോഗ്ഗര്‍. പുതിയ ബ്ലോഗ്ഗേര്‍സിനു ഒരു പ്രചോദനം ആയിരുന്നു ഇവര്‍

ഈയടുത്തായി ടീച്ചറുടെ ബ്ലോഗിലെ പോസ്റ്റുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഒരുപാട് കമെന്റ്സ് വരുന്നു. മാത്രമല്ല,ഇവരുടെ പാസ് വേര്‍ഡ്‌ ആരോ ഹാക്ക് ചെയ്ത് എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തു.

കമ്മിആരാ ഇത് ചെയ്തെന്നാ പറയണേ...?
ജോര്‍ആര് ചെയ്യാന്‍..? ഇവര്‍ വളര്‍ത്തികൊണ്ടു വന്ന ആരേലും കേറി പണി കൊടുത്തതല്ലെന്നാര് കണ്ടു?

കമ്മിഇവരുടെ ബ്ലോഗില്‍ സ്ഥിരം കമെന്റിടാറുള്ള ഒരു നാല് പേരില്ലേ, ആരാ അവര്‍?

ജോര്‍നാലും ടീച്ചര്‍ വളര്‍ത്തികൊണ്ടു വന്നു, പിന്നീടു ക്ലിക്ക് ആയ ബ്ലോഗേഴ്സ് ആണ്.


ഒരുത്തന്‍ എഡഡി ജോണ്‍ കുരിശിങ്കല്‍. ആളൊരു പടം പിടുത്തകാരനാപടം പിടിച്ചു ബ്ലോഗിലിടും
ടീച്ചറുടെ ബ്ലോഗിന് ചിത്രങ്ങള്‍ വരച്ചു നല്‍കിയത് ഇവനായിരുന്നു.


ഹോ,സായിപ്പന്മാരുടേം മറ്റും പടം പിടിയ്ക്കണ ഒരു വെല്‍ക്കം റ്റു ഊറ്റി,നൈസ്
റ്റു മീറ്റ്‌ യു ടീം.

പിന്നൊരുത്തനാണ് ലിജോ. തനി .ടി.ബുജി.
മുടീം നീട്ടി വളര്‍ത്തി കുളിയ്ക്കാതെ നടക്കണ ഒരു പോഷു ടീം. പുതിയ ബ്ലോഗേര്‍സിന് വേണ്ട ടിപ്സും ട്രിക്സും എഴുതലുതന്നെ പണി. ടീച്ചറുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഡിസൈന്‍ ചെയ്തത് ഇവനാ.

ഒരിയ്ക്കല്‍ ടീച്ചര്‍ ഇവനെ ആല്‍ത്തറ ബ്ലോഗിലൊന്നെഴുതിച്ചു. അതോടെ ചെക്കന്‍ അങ്ങട് ഫേമസായി.

കമ്മി: ഇനി ആരാ..?

ജോര്‍: ഒരുത്തന്‍ ഭാര്യേടെ കാശിനു ലോകം ചുറ്റി അതൊക്കെ ബ്ലോഗിലെഴുതി പാവങ്ങളെ കൊതിയ്പ്പിക്കണ ഒരു ഹറാം പിറപ്പു - മുരുകന്‍. പിന്നെ...

കമ്മി: പിന്നെ....???


ജോര്‍: പിന്നത്തെത്  --ബിലാല്‍ ജോണ്‍ കുരിശിങ്കല്‍.
അന്‍ഡര്‍വെയറേതാ, ഹാര്‍ഡ് വെയറേതാ എന്ന് തിരിച്ചറിയാതെ നടന്നവന്‍. പത്താം ക്ലാസ്സ് തോറ്റപ്പൊ വീടിനടുത്തുള്ള കംപ്യൂട്ടര്‍ സെന്ററില്‍ ചായ കൊണ്ട് കൊടുക്കാന്‍ നിന്നു. അവിടുണാണ് ഹാര്‍ഡ് വെയറും സോഫ്റ്റ്‌ വെയറും ഒക്കെ പടിയ്ക്കണത്.
 

ഒടുക്കം ടീച്ചറുടെ ബ്ലോഗ്‌ വായിച്ചും അതില്‍ കമ്മെന്റ് എഴുതിയും ഹരം മൂത്തപ്പോ സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങി. അതാണെങ്കില്‍ ഒടുക്കത്തെ ഹിറ്റും.
പോസ്ടെല്ലാം വാരികൂട്ടി ഒരു പൊസ്തകം ഒണ്ടാക്കി. അന്നിവിടം വിട്ടതാ...

"ആളെങ്ങനെ?"
"ആളെങ്ങനാന്ന് ചോദിച്ചാ....... -നമുക്ക് പണിയാ."
"ഇവന്റെ ബാക്ക് ഗ്രൌണ്ട്???"

ഒരു ബ്ലോഗ്ഗര്‍: ബിലാല്‍ എങ്ങനെ ബ്ലോഗ്‌ തുടങ്ങി എന്ന് ആര്‍ക്കും അറിയില്ല.ഒരു ദിവസം ബിലാല്‍ അഗ്രിഗേട്ടരില്‍ ഉണ്ടായിരുന്നു.
മറൊരു ബ്ലോഗ്ഗര്‍: ബിലാല്‍ ആളൊരു എടുത്തു ചാട്ടക്കാരനും തന്റെടിയും ആണെങ്കിലും പോസ്റ്റില്‍ നര്‍മ്മം എഴുതുന്നവനാ...

കമ്മി: നമുക്ക് ഇയാളെ ഒന്ന് കാണണമല്ലോ ജോര്‍ജേ...
 

"ജോര്‍ജ് സൈന്‍ ഔട്ട്‌ "
* * *
സീന്‍ 2: [ബൂലോകം ഓണ്‍ലൈന്‍]


തന്റെ ബ്ലോഗ്‌ ആരോ ഹാക്ക് ചെയ്തെന്നും പൂര്‍വാധികം ശക്തിയോടെ താന്‍ എഴുത്ത് തുടരും എന്നും പറഞ്ഞുകൊണ്ടുള്ള മേരി ടീച്ചറുടെ പോസ്റ്റും, പുതിയ ബ്ലോഗിലേയ്ക്കുള്ള ലിങ്കും.
പുതിയ ബ്ലോഗില്‍ ആദ്യ കമെന്റ് ബിലാല്‍ വക.

ജോര്‍: പാവം മേരി ടീച്ചറുടെ പോസ്റ്റില്‍ കമെന്റാനെങ്കിലും ബിലാലെ നീ വന്നല്ലോ...?
ബിലാല്‍: പോസ്റ്റില്‍ കമെന്റിടാന്‍ മാത്രമാ വന്നതെന്ന് ജോര്‍ജിനോടാരാ പറഞ്ഞെ...?
[യോ ബിഗ്‌ ബി...യോ ബിഗ്‌ ബി...]

കമ്മി: മേരി ടീച്ചറുടെ ബ്ലോഗ്‌ - ഞങ്ങള്‍ അന്നേക്ഷിയ്ക്കുന്നുണ്ട്.
ജോര്‍: ഇതൊക്കെ എന്തിനാ സാറേ ഇവനോട്...?
ബിലാല്‍ : ചില പട്ടികള്‍ ഫേസ്ബുക്കില്‍ പോസ്ടിടും, ചിലര്‍ ടിട്ടെരില്‍ ട്വീറ്റും, പിന്നെ ചിലത് ബ്ലോഗെഴുതും...
[യോ ബിഗ്‌ ബി...യോ ബിഗ്‌ ബി...]

കമ്മി: ബിലാല് സഹകരിയ്ക്കണം
ജോര്‍: സാറ് വന്നെ, ചുമ്മാ വെറുതേ...
ബിലാല്‍: സാറേ ജോര്‍ജേ, പോസ്റ്റിനുള്ള തേങ്ങേം കമെന്റും ഞാന്‍ തരുന്നുണ്ട്ഇപ്പോഴല്ല, പിന്നെ...
[യോ ബിഗ്‌ ബി...യോ ബിഗ്‌ ബി...]
* * *
സീന്‍ 3: [ഒരു ഇന്റര്‍നെറ്റ് കഫെ]
 

എഡഡി: ബിലാലെ, ബ്ലോഗിനെ പറ്റി സൈബര്‍ സെല്‍ അന്നേക്ഷിയ്ക്കുന്നുണ്ട്. പുതിയ ബ്ലോഗിലും ടീച്ചര്‍ക്കിത്രേം ഫോളോ വേര്‍സിനെ കിട്ടും.പിന്നെ ഇനിയും നമ്മളിതിനു പുറകില്‍...???

ബിലാല്‍: കടത്തിനും കടക്കാര്‍ക്കും ഇടയിലെ ട്രപ്പീസുകളിക്കാരന്‍ ആയിരുന്നു ബിലാല്‍.

കമെന്റ്കള്‍ക്ക് ഗൂഗിള്‍ ആഡിന്റെ കമ്മീഷനും, പോസ്റ്റുകള്‍ക്ക്‌ കറന്റ് ബുക്സിന്റെ റോയല്ടി ചാര്‍ജും കണ്ടിട്ടാ ബിലാല്‍ ബ്ലോഗ്‌ തുടങ്ങിയത്.

കണ്ട സിനെമാക്കാരുടെം, കൂതറ ബ്ലോഗേര്‍സിന്റെം ബ്ലോഗുകളില്‍ കമെന്റുകള്‍ വന്നു നിറയുമ്പോളാ ഇവിടെ, നിങ്ങളൊക്കെ ബ്ലോഗര്‍ പുലി എന്ന് വിളിച്ച എന്റെ മേരി ടീച്ചറുടെ ബ്ലോഗില്‍ ഒരാള്‍ പോലും കമെന്റിടാതെ പോസ്റ്റ്‌ ഡിലീറ്റ് ആയിപോയത്.

വമ്പന്‍ സ്രാവ് മുതല്‍ പൂഞ്ഞാട്ടി വരെ ബ്ലോഗെഴുതണ ബൂലോഗത്ത്‌ നമ്മള്‍ ഒരുത്തനെ തിരയുക എന്ന് പറയ്യുന്നത് ശശി തരൂരിന്റെ ട്വീട്ടിനു റിപ്ലൈ ചെയ്യണതിനു തുല്ല്യമാ...
അതുകൊണ്ട് നമ്മള്‍ ആരെ അന്നേക്ഷിയ്ക്കുന്നുവോ, അയാള്‍ നമ്മെ തേടി ഇങ്ങോട്ട് വരണം.അതിനു ജാലകമാ ബെസ്റ്റ്....

(ബെസ്റ്റ്,ബെസ്റ്റ്
,ബെസ്റ്റ്....-എക്കോ)
* * *
സീന്‍
4:
ജാലകത്തിലൂടെ ചില പുതിയ ബ്ലോഗുകളില്‍ കറങ്ങിയ ബിലാലിനും കൂട്ടര്‍ക്കും ഇവിടെ ഒരു റിബല്‍ ഗ്രൂപ്പ് പ്രവര്‍ത്തിയ്ക്കുന്നു എന്നും, അവരുടെ ബ്ലോഗ്‌ മീറ്റ്‌ കൊച്ചിയില്‍ നടക്കുന്നെണ്ടെന്നും മനസിലായി.
മീറ്റിനെത്തിയ
ബിലാല്‍ സംഘാടകരിലൊരുവനെ പൊക്കി-
 

"ഒറ്റ പേര്???"
"റിബല്‍ സാബു"
* * *
സീന്‍
5: [സാബുവിന്റെ ബ്ലോഗ്‌]

ബിലാല്‍
: കമെന്റെഴുതി നശിപ്പിയ്ക്കും എന്ന് പറഞ്ഞു വന്നിട്ട് നീ ഇവന്റെ ബ്ലോഗ്‌ വായിച്ചു ചിരിയ്ക്കുകയാണോ?
മുരുകന്‍
: ഇവന്റെ ബ്ലോഗില്‍ എന്നാ കോമെഡിയാ?
ബിലാല്‍
: സത്യത്തില്‍ നീ എഫ്.എം.ചാനെലില്‍ പ്രൊഡ്യൂസറോ, അതോ ആകാശവാണിയില്‍ ന്യൂസ് റീഡറോ???
[യോ ബിഗ്‌ ബി...യോ ബിഗ്‌ ബി...] (സോറി.ഇത് ഇടയ്ക്കിടെ കേള്‍പ്പിച്ചാലെ ഒരു ഗുമ്മുള്ളൂ. സിനിമേല്‍ അങ്ങനാ.അതുകൊണ്ടാ..ക്ഷമി.)

അനോണിയായും
അല്ലാതെയും ഒരു പത്തിരുപതു കമെന്റ്.  'നീ പോസ്ടിടൂ,ഞാന്‍ കമെന്റിടാം' എന്ന മട്ടില്‍ ബിലാല്‍.

"
ഇവന്റെ ബാപ്പായാ. ദുബായിലായിരുന്നു.ഒന്ന്  കമെന്റാന്‍ വന്നതാ. വേഗം പോസ്ടിട്,കമെന്റെഴുതീട്ടു ബാപ്പയ്ക്ക് അടുത്ത പോസ്ടിനു മുന്‍പേ ദുബായ്ക്ക് പോവാനുള്ളതാ...വേഗം പറ"
"ടോണി... സായിപ്പ് ടോണി"
"ടോണി ഇപ്പൊ എവിടെ കാണും?
"പുതിയ ബ്ലോഗ്ഗേര്‍സിനു വേണ്ടി മാത്രം നടത്തുന്ന ഒരു ട്രെയിനിംഗ് ക്ലാസ്സുണ്ട്‌. അവിടെ..."
"ലിങ്ക് ...???"
"http://..............."
* * *
സീന്‍ 6: [ജോര്‍ജിന്റെ വീട്]

"
ജോര്‍ജേ,അറിയാവുന്നതൊക്കെ വേഗം പറ"
"ഇല്ലെങ്കില്‍ നീ എന്നാ ചെയ്യും?"
"കമെന്റ് ഡിലീറ്റ് ചെയ്താ കമെന്റിയവന്റെ പേരെങ്കിലും കാണും..."
"വേണ്ട. ഞാന്‍ പറയാം.
 

"ശരിയാ . ഒരു ഗ്രൂപ്പ് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. പക്ഷേ, ടോണി വെറും ബിനാമിയാ. മേയറാ ഇതിന്റെ ലീഡര്‍.
പുതിയ
ബ്ലോഗേര്‍സിനെ എല്ലാം സോപ്പിട്ടു ടോണിയുടെയും മേയരുടെയും ഫോളോവേര്‍സ് ആക്കും. പുതിയ പിള്ളാര്‍ക്ക് വേണ്ട സഹായമെല്ലാം ഇവര്‍ നല്‍കും."

"ഈ
ഗ്രൂപ്പില്‍ മെമ്പറാകുന്ന എല്ലാ ബ്ലോഗ്ഗേര്‍സും പരസ്പരം ഫോളോവേര്‍സ് ആയി വര്‍ത്തിയ്ക്കും. മാത്രമല്ല, ഇവര്‍ പരസ്പ്പരം പുകഴ്ത്തികൊണ്ട് കമെന്റിടും. ഗ്രൂപ്പില്‍ ഇല്ലാത്തവരുടെ ബ്ലോഗില്‍ കമെന്റ് എഴുതി നശിപ്പിയ്ക്കണം. അതാണ്‌ നിയമം.
ഒരുതരം
ആര്‍.എം.പി.ഡീല്‍ പോലെ..."

"
ആര്‍.എം.പി. ???"

"
അതെ. അതായത് മേയര്‍ ആണ് ഏറ്റവും മുകളില്‍. മേയര്‍ ടോണിയെ ചേര്‍ത്തു. ഓരോ പുതിയ മെംമ്പെര്‍സും രണ്ടുപേരെ വീതം ചേര്‍ക്കണം. അങ്ങിനെ ടോണി രണ്ടുപേരെ ചേര്‍ത്തി. അപ്പോള്‍ മേയര്‍ക്കു മൂന്നു ഫോളോവേര്‍സ് . ടോണി ചേര്‍ത്ത രണ്ടുപേര്‍ വീണ്ടും രണ്ടു പേരെ വീതം ചേര്‍ക്കുന്നു. അപ്പോള്‍ മേയെര്‍ക്ക് ഏഴും,ടോണിയ്ക്ക് ആറും വീതം ഫോളോവേര്‍സ്. അങ്ങിനെ,അങ്ങിനെ....."

"ഒരു
ബ്ലോഗരുടെ കീഴില്‍ ഇരുപത്തഞ്ചു ഫോളോവേര്‍സ് ആയാല്‍ അയാള്‍ ഗ്രൂപ്പ് കാപ്ട്യന്‍ ആകും. ഓരോ ഗ്രൂപ്പ് കാപ്ടിനും ഒരു പോസ്റ്റ്‌ മേയെര്‍ക്ക് കൊടുക്കണം. ഒരുതരം ഗുരുധക്ഷിണ.

അങ്ങിനെയാണ്
അയാള്‍ ഇത്രയും പോസ്റ്റുകള്‍ ഇടുന്നത്. അല്ലാതെ ഇതൊന്നും അയാള്‍ എഴുതുന്നതല്ല. അയാള്‍ക്ക്‌ ആകെ അറിയാവുന്നത് കമെന്റ് എഴുതാനാണ്. പിന്നെ കമെന്റ് ഒരു കൊമ്പിട്ടീഷന്‍ ഐറ്റം.........."

"
മനസ്സിലായി. ഹോര്‍ലിക്ക്സ് കുപ്പിയില്‍ ഇട്ടുവച്ചിട്ടുണ്ട് എന്ന് പറയാനല്ലേ വന്നത്? കുറെ കേട്ടിട്ടുണ്ട്.
പക്ഷെ
,മേരി ടീച്ചെരുമായി മേയര്‍ക്കെന്താ പ്രശ്നം?"

"
മേയറുടെ കളി മനസ്സിലാക്കിയ ടീച്ചര്‍ പ്രവണത പ്രോല്‍സാഹിപ്പിയ്ക്കരുത് എന്നും പറഞ്ഞു ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ പോസ്ടിട്ടു. പക്ഷെ അത്....... അത് അവര്‍ ഡിലീറ്റ് ചെയ്തു."

"
എന്തിനു? ആര് പറഞ്ഞിട്ട?"
[യോ ബിഗ്‌ ബി...യോ ബിഗ്‌ ബി...-ചുമ്മാ,ഗുമ്മിനാ]

"
എഡഡി..."
"എഡഡി ???"

"ബ്ലോഗര്‍ പുലികളായ നിങ്ങളൊക്കെ എഴുത്ത് നിര്‍ത്തിയപ്പോളും ഇവിടെ സജീവമായി എഴുതിക്കൊണ്ടിരുന്നത് എഡഡി ആയിരുന്നു. ഒരുഘട്ടത്തില്‍
ഫോളോവേര്‍സും കമെന്റുകളും കിട്ടാതെ എഡഡി വിഷമിച്ചപ്പോള്‍ സഹായിച്ചത് മേയറായിരുന്നു.
ടീച്ചറുടെ
പോസ്റ്റ്‌ ഡിലീറ്റ് ചെയ്തില്ലേല്‍ ഫോളോവേര്‍സിനെ പിന്‍വലിയ്ക്കും എന്ന് മേയര്‍ പറഞ്ഞു. അതൊഴിവാക്കാന്‍ വേണ്ടിയാ എഡഡി......."

ബിലാല്‍
: "അല്ലേലും അവനവന്റെ ബ്ലോഗില്‍ പോസ്ടിടുമ്പോ എല്ലാരും സ്വാര്‍ത്ഥരാ. പക്ഷെ മേരി ടീച്ചര്‍ അങ്ങിനെ ആയിരുന്നില്ല. പ്രൊഫൈലിന്റെ പഴക്കം നോക്കാതെ കമെന്റിടുമായിരുന്നു ടീച്ചര്‍.
ടീച്ചറെ
മനസ്സിലാക്കാന്‍ തനിയ്ക്കൊന്നും കഴിഞ്ഞിട്ടില്ലെടോ..."
* * *
സീന്‍
7:

ബിലാല്‍: മേയര്‍ കളിയ്ക്കും.ആളെ ഇറക്കി കളിയ്ക്കും.എന്റെം നിന്റെം തുടങ്ങി എല്ലാ ബ്ലോഗിലും അവന്‍ കമെന്റിടും.
ബ്ലോഗ്ഗില്‍
നിന്നുള്ള വരുമാനം നിന്നാല്‍ കടക്കാരോടും കരന്റ്കാരോടും(കറന്റ്റ് ബുക്സ്) എന്തുപറയുംന്നാ ഞാന്‍......
മേയറോട്
  കോമ്പ്രമൈസിന് എന്താ വേണ്ടത് എന്ന് ചോദിയ്ക്കു്.
* * *
സീന്‍
8: [ഫേസ്‌ബുക്ക്,പാണ്ടി അസ്സിയുടെ വാള്‍]

അസി
: നിന്റെല്‍ എന്തുണ്ട് ടോണിയ്ക്ക് കൊടുക്കാന്‍?
എഡഡി
: ജീവിതാവസാനം വരെ ഞാന്‍ ഫോളോ ചെയ്യാം. മുടങ്ങാതെ കമെന്റിടാം. എന്റെ ഡ്രാഫ്റ്റില്‍ ഞാന്‍ സേവ് ചെയ്തു വച്ചിരിയ്ക്കുന്ന പോസ്ടുകളെല്ലാം കൊടുക്കാം.

അങ്ങിനെ
കോമ്പ്രമൈസ്.
* * *
സീന്‍ 9: [മേയറുടെ ഫ്ലാറ്റ്]

മേയര്‍
: ടീച്ചറുടെ ബ്ലോഗില്‍ കമെന്റ് എഴുതിയതും എഴുതിച്ചതും ഞാനാ. അത് ഹാക്ക് ചെയ്തതും പോസ്റ്റ്‌ ഡിലീറ്റ് ചെയ്തതും ഞാനാ. നിനക്കെന്നെ എന്ത് ചെയ്യാന്‍ പറ്റും?

ബിലാല്‍
: ഇങ്ങനെ വേണം കാര്യങ്ങള്‍. ദാ..., ഇത് കണ്ടോ? [കോട്ടിന്റെ പുറകില്‍ ഒളിപ്പിച്ച സ്പൈ കാം ബിബിലാല്‍ മേയര്‍ക്കു കാട്ടികൊടുക്കുന്നു.]

'ലൈവ്
സ്ട്രീമിംഗ്' എന്ന് പറയും. കഴിഞ്ഞ ഇടപ്പള്ളി ബ്ലോഗ്‌ മീറ്റിനു ഇതുവച്ചാ, വെള്ളമടിച്ചവരേം പാമ്പായവരേം ബൂലോഗത്തെ മുഴുവന്‍ ബ്ലോഗേര്‍സിനും കാണിച്ചു കൊടുത്തത്. സംഗതി ഇത്തിരി നാറ്റകേസാ. എന്നാലും, നിന്നെപോലുള്ളവര്‍ക്ക് ഇത് ധാരാളം.
* * *
സീന്‍
10: [ബൂലോഗം ഓണ്‍ലൈന്‍]

ടോണിയോടു
എഡഡി മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ്‌ ബൂലോഗം ഓണ്‍ലൈനില്‍ ഇടണം. തുടര്‍ന്ന് എഡഡിയുടെ ഡ്രാഫ്ടിലെ മുഴുവന്‍ പോസ്റ്റുകളും ടോണിയ്ക്ക് മെയില്‍ ചെയ്യണം. ഇതാണ് ഡീല്‍.

മാപ്പ്
പറഞ്ഞുകൊണ്ടുള്ള പോസ്റ്റ്‌ വന്നതും ടോണി കാലുമാറി.

"
...ഹാ...ഹാ...
ഞാന്‍
ഒരു സോഫ്റ്റ്‌ വെയര്‍ എന്ജിനീയറാ. കീ ബോര്‍ഡിന്മേല്‍ നൃത്തം വയ്ക്കുന്നവന്‍ എന്നര്‍ത്ഥം. അല്ലാതെ പത്താം ക്ലാസ് തോറ്റപ്പോ കമ്പ്യൂട്ടര്‍ സെന്റെറില്‍ തറ തുടയ്ക്കാന്‍ നിന്നതിന്റെ പരിചയത്തില്‍ ബ്ലോഗെഴുത്ത് തുടങ്ങിയവന്‍ അല്ല."

എഡഡി
: ടോണി,ഞങ്ങള്‍ വന്നത് കൊമ്പ്രമൈസിനാ.
ടോണി
: ടോണി കൊമ്പ്രമൈസിനു വിളിയ്ക്കുംഎന്നിട്ട്, ദാ കണ്ടോ, ഇവരെക്കൊണ്ട് കമ്മെന്റ് എഴുതി കൂവിയ്ക്കും.

ഇപ്പൊ
ചിരിച്ചത് എഡഡി ആയിരുന്നു.ഓണ്‍ലൈനിലെ പുതിയ പോസ്റ്റ്‌ കണ്ടു ടോണി ഞെട്ടി. മേയര്‍ക്കും ടോണിയ്ക്കും എതിരെ ടീച്ചര്‍ എഴുതിയ അതേ പോസ്റ്റ്‌. മാത്രമല്ല, ടോണിയുടെ ഫോളോവേര്‍സ് എല്ലാം പോസ്റ്റില്‍ ടോണിയ്ക്കെതിരായി കമന്റുന്നു. ടോണിയെ അവര്‍ അണ്‍ ഫോളോ ചെയ്യുന്നു.

മുരുകന്‍
: ഇവര് മറിയും എന്ന് ഞങ്ങള്‍ വിചാരിച്ചതല്ല. പക്ഷെ,ഇനി ഞങ്ങള്‍ കമെന്റിടാന്‍ പോകുന്നത് ദാ ഇവര്‍ക്ക് വേണ്ടിയാ. പാണ്ടി അസി പറഞ്ഞു....
"നീയൊക്കെ ബ്ലോഗില്‍ സൈന്‍ അപ്പ്‌ ചെയ്യണ കാലത്ത് നമ്മ ഒര്കൂട്ടില് ടെസ്ടിമോണിയല്‍ എഴുതിയിരുന്നു. സായിപ്പേ,അതാ നീ മറന്നത്."

ജി
ടാല്കില്‍ ബിലാലും ടോണിയും തമ്മില്‍ പൊരിഞ്ഞ തെറിവിളി.ഒടുവില്‍ ടോണി .ഡി.ഡിലീറ്റ് ചെയ്യുന്നു. നല്ല ബ്ലോഗുകളും ബ്ലോഗേര്‍സ്സും എല്ലാ കാലവും നിലനില്‍ക്കും എന്ന സന്ദേശം നല്‍കിക്കൊണ്ട്....

യോ
ബിഗ്‌ ബി...യോ ബിഗ്‌ ബി...യോ ബിഗ്‌ ബി...ഹോ.....

--------------------

ഏതാണ്ട് ഒരു വര്‍ഷം മുന്‍പേ,  '...ണേശൂ ഫ്രം ഇരിഞ്ഞാലക്കുട' എന്ന യൂസര്‍ നെയിമില്‍ 'ലൈഫ്രം ഇരിഞ്ഞാലക്കുട' എന്നൊരു ബ്ലോഗ്‌ തുടങ്ങി അവിടെയിട്ട പോസ്റ്റ്‌ ആയിരുന്നു ഇത്. വായിയ്ക്കാന്‍ ആരും വരാഞ്ഞതിനാല്‍ ഞാന്‍ ആ ബ്ലോഗ്‌ ഡിലീറ്റ് ചെയ്തു.ഇപ്പോള്‍ വീണ്ടും പോസ്റ്റുന്നു...സഹകരിയ്ക്കുക...
പുതുവര്‍ഷാശംസകള്‍. 

16 comments:

khaadu.. said...

" അതെ. അതായത് മേയര്‍ ആണ് ഏറ്റവും മുകളില്‍. മേയര്‍ ടോണിയെ ചേര്‍ത്തു. ഓരോ പുതിയ മെംമ്പെര്‍സും രണ്ടുപേരെ വീതം ചേര്‍ക്കണം. അങ്ങിനെ ടോണി രണ്ടുപേരെ ചേര്‍ത്തി. അപ്പോള്‍ മേയര്‍ക്കു മൂന്നു ഫോളോവേര്‍സ് . ടോണി ചേര്‍ത്ത രണ്ടുപേര്‍ വീണ്ടും രണ്ടു പേരെ വീതം ചേര്‍ക്കുന്നു. അപ്പോള്‍ മേയെര്‍ക്ക് ഏഴും,ടോണിയ്ക്ക് ആറും വീതം ഫോളോവേര്‍സ്. അങ്ങിനെ,അങ്ങിനെ....."

ഉം.....

പട്ടേപ്പാടം റാംജി said...

അങ്ങിനേയും ചില വിവരങ്ങള്‍ അല്ലെ?
എല്ലാ തരക്കാരും എല്ലായിടത്തും കാണും.

Shahir K B said...

Click Here o Enter a Magical World

അനശ്വര said...

കൊള്ളാമല്ലൊ കമന്റുകള്‍ വരുന്ന വഴികള്‍....
കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരുമായും സാമ്യം തോന്നിയില്ല,സത്യം...

AFRICAN MALLU said...

കംമെന്ടു കിട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ അല്ലെ ...
കൊള്ളാം

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ പഴേ വീഞ്ഞ് പുത്തൻ കുപ്പിയിലും നല്ല വീര്യമുണ്ടല്ലോ ഭായ്

സിനിമാലോചന said...

കിടിലം കിടിലോല്‍ക്കിടിലം.ഒരു പുതിയ ബെര്‍ലി തോമസിന്റെ ജനനം ! ആശംസകള്‍ !

(പേര് പിന്നെ പറയാം) said...

1*khaadu.. : ആദ്യ വായനയ്ക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തെ.....

2*പട്ടേപ്പാടം റാംജി : ബ്ലോഗ്‌ വേണം എന്ന് ആദ്യമായി ചിന്തിച്ച സമയത്ത് എനിയ്ക്കുണ്ടായിരുന്ന ഒരു ധാരണ ആയിരുന്നു ഇത്....പക്ഷെ അത് തെറ്റാണെന്ന് ഇപ്പോ മനസ്സിലായി.ഇവിടെ എല്ലാവരും തമ്മില്‍ ചതിയില്ലാത്ത പരസ്പര സഹകരണം ആണുള്ളത്.ഈ പോസ്റ്റ്‌ വെറും നര്‍മ്മത്തിന് വേണ്ടി മാത്രം.
നന്ദി മാഷേ....

3*Shahir K B :ബ്ലോഗിന്‍റെ ലിങ്ക് മാത്രം ഇടാതെ എന്തെങ്കിലും അഭിപ്രായം കൂടി പറയാമായിരുന്നു.

4*അനശ്വര : സാമ്യം തോന്നരുത്....കാരണം അങ്ങിനെ ആരും ഇല്ല.

5*AFRICAN MALLU : വായനയ്ക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തെ.....

6*മുരളീമുകുന്ദൻ , ബിലാത്തിപട്ടണം: വീഞ്ഞ് പഴകുന്നതല്ലേ ഭായ് നല്ലത്...???പിന്നെ വീഞ്ഞുണ്ടാക്കിയ ആള്‍ സെയിം തന്നെയാണ് കേട്ടോ....

7*സിനിമാലോചന : ബെര്‍ളി തോമസ്‌....അത് വേണമായിരുന്നോ....വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

കോടമഞ്ഞിൽ said...

'ബിഗ്‌ ബി'യെ ഒടിച്ചു മടക്കി, ബ്ലോഗിലാക്കി, സംഗതി കൊള്ളാട്ടോ...
യോ ബിഗ്‌ ബി...യോ ബിഗ്‌ ബി...യോ ബിഗ്‌ ബി...ഹോ.....

നിശാസുരഭി said...

ഹ ഹ ഹ, ഭലേഭേഷ്..!!!
എനിക്കാരേയും സംശയം തോന്നീട്ടില്ലാ..
എന്നെപ്പോലും!!!

കുമാരന്‍ | kumaaran said...

ബ്ലോഗുലകം നന്നായി നിരീക്ഷിക്കുന്നുണ്ടല്ലോ.

(പേര് പിന്നെ പറയാം) said...

8*കോടമഞ്ഞിൽ: നന്ദി....താങ്കളുടെ ബ്ലോഗില്‍ പിന്നീട് മറ്റ് പോസ്റ്റുകള്‍ ഒന്നും കണ്ടില്ലല്ലോ? എന്ത് പറ്റി..? മടിയ്ക്കാതെ എഴുതെന്നേ..........

9*നിശാസുരഭി: സംശയം തോന്നിയില്ലല്ലോ...ഞാന്‍ രക്ഷപെട്ടു....മാത്രവുമല്ല,സംശയം തോന്നാനായിട്ട് ഞാന്‍ ആരെയും ഉദ്ദേശിച്ചിട്ടുമില്ല.
നന്ദി.

10*കുമാരന്‍ | kumaaran: അയ്യോ...ഞാന്‍ ഒരു ഉലകവും നിരീക്ഷിയ്ക്കുന്നില്ല. ബ്ലോഗില്‍ എന്റെ യാത്രകളും നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ആരംഭിയ്ക്കുന്നതിനും മുന്നേ ഞാന്‍ എഴുതിയ പോസ്ടാണിത്...ഏതാണ്ട് ഒരു കൊല്ലം മുന്നേ.
'നട്ടപിരാന്തന്‍' എന്ന ബ്ലോഗില്‍ 'ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇന്റെര്‍വ്യൂ' എന്ന പംക്തിയില്‍ 'വിശാലമനസ്കനുമായി' നടത്തിയ ഒരു ഇന്റെര്‍വ്യൂ ഉണ്ടായിരുന്നു പണ്ട്. അതില്‍ ഏതോ ചോദ്യങ്ങള്‍ക്കുത്തരമായി വിശാലേട്ടന്‍ പറഞ്ഞ,
-"മുന്‍ നിര എഴുത്ത്കാരാരും ഇപ്പോള്‍ സജീവമല്ല",
-"ഏതാണ്ട് ഒരേ സമയത്ത് എഴുത്ത് തുടങ്ങിയ ബ്ലോഗേഴ്സ് തമ്മില്‍ ഒരു ഗ്രൂപ്പ് (സൌഹൃദം) നില നില്‍ക്കുന്നുണ്ട് എന്ന് പറയാതെ വയ്യ."
എന്നീ രണ്ട് അഭിപ്രായങ്ങള്‍ ആണ് ഈ പോസ്റ്റിനുള്ള വിത്തെന്റെ മനസ്സില്‍ പാകിയത്‌.
പിന്നീടെപ്പോഴോ 'ബിഗ്‌ ബി' സിനിമ കണ്ടപ്പോള്‍ ഇതിലെ ചില ഡയലോഗുകള്‍ എന്നെ സ്വാധീനിച്ചു. അങ്ങിനെയാണ് ഈ പോസ്റ്റ്‌ പിറക്കുന്നത്‌.....
മറിച്ച് ഞാന്‍ ഇവിടം നിരീക്ഷിയ്ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതിനോടകം തന്നെ ഞാന്‍ ബ്ലോഗര്‍ അവാര്‍ഡിനെ പറ്റി ഒരു പോസ്റ്റ്‌ എഴുതിയേനെ.ആ വിവാദം എന്താണ് എന്ന് പോലും എനിയ്ക്കറിയില്ല എന്നത് കൊണ്ടാണ് ഞാന്‍ പോസ്റ്റിനു മുതിരാത്തത്.

വീണ്ടും ഈ ബ്ലോഗിലേയ്ക്ക്‌ വന്നതിനും വായിച്ചഭിപ്രായം പറഞ്ഞതിനും ഹൃദയത്തില്‍ നിന്നുമുള്ള നന്ദി.
ഇനിയും പ്രതീക്ഷിയ്ക്കുന്നു.

മണ്ടൂസന്‍ said...

എട ഉപ്പിലിട്ടതേ സംഗതി കൊള്ളാലൊ ? നല്ല രസംണ്ട് ട്ടോ ഈ ബിഗ് ബി തിരക്കഥ റീ ലോഡഡ് വായിക്കാൻ. സംഭവം ജോറായിക്കണ്. യ്ക്ക് ക്ഷ പിടിച്ചു. ആശംസകൾ.

ഗീതാകുമാരി. said...

കൊള്ളാം ,പ്രതികരണം ഏതുവഴിയും വരാം .ഓരോ പാടെ .ആശംസകള്‍

റിയാസ് (ചങ്ങാതി) said...

കൊള്ളാം....

(പേര് പിന്നെ പറയാം) said...

11*മണ്ടൂസന്‍:
നന്ദി മണ്ടൂസന്‍............

12*ഗീതാകുമാരി.:
നന്ദി ടീച്ചര്‍....

13*റിയാസ് (ചങ്ങാതി) :
നന്ദി ചങ്ങാതി.........