2 Feb 2012

ബാലശാപങ്ങള്‍"ഡാ, നായര്ടെ തെങ്ങേലൊരു തത്ത.....നീ വര്ണ്ണ്ടാ...???"

 എന്റെ ബാല്യകാല ഹീറോ ആയിരുന്നു പ്രദീപ്‌ ചേട്ടന്‍.നാട്ടിലെ ഏത് മരത്തിലും വലിഞ്ഞു കേറുന്ന, ഏത് മാങ്ങയും ഒറ്റയേറിനു വീഴ്ത്തുന്ന, കായ കളിയില്‍ ഒരിയ്ക്കല്‍ പോലും ലൂട്ടിയാകാത്ത പ്രദീപ്‌ ചേട്ടന്‍. എന്നെക്കാള്‍ രണ്ടു വയസ്സിനു മൂപ്പുണ്ട് കക്ഷിയ്ക്ക്. എങ്കിലും ബാല്യത്തിലെ എന്റെ സന്തത സഹചാരി.

"എനിയ്ക്ക് തരോ അതിനേ....???"
"തോപ്പിലെ ഡേവിസ്സേട്ടന് കൊടുത്താ കായ വാങ്ങാന്‍ കാശുതരാന്ന് പറഞ്ഞിട്ടുണ്ട്. പത്ത് കായ നിനക്ക് തരാം...."

എനിയ്ക്കെന്തിനാ കായ.എനിയ്ക്ക് കായ കളിയ്ക്കാന്‍ അറിയില്ല.ഞാന്‍ കളിച്ചാ എപ്പോളും കടം കേറി ലൂട്ടിയാകും.എല്ലാരും കളിയാക്കും.അതുകൊണ്ട് ഞാനിപ്പോ കായ കളിയ്ക്കാന്‍ കൂടാറില്ല.
കായ വേണമെന്നോ വേണ്ടെന്നോ ഞാന്‍ പറഞ്ഞില്ല.
"സാരല്ല്യടാ....ഇനിയിപ്പോ നെറയെ തത്തകള്‍ വന്നുതൊടങ്ങും...ഇനി ആദ്യം വരുന്ന തത്ത നിനക്ക്..." -ഇത്രയും പറഞ്ഞിട്ട് പ്രദീപേട്ടന്‍ നായര്ടെ വളപ്പിലേയ്ക്ക് തത്തയെ പിടിയ്ക്കാനോടി.എന്നെ കായ കളിയ്ക്കാനും പമ്പരം കൊത്താനും ചൂണ്ടയിടാനും എല്ലാം പഠിപ്പിച്ചത് പ്രദീപേട്ടനാണ്. തത്തയെ പിടിയ്ക്കാന്‍ മാത്രം എനിയ്ക്ക് അറിയില്ല.തത്തയെ പിടിയ്ക്കണമെങ്കില്‍ ആദ്യം മരത്തില്‍ കേറാന്‍ പഠിയ്ക്കണം. അടുത്ത അവധിയ്ക്ക് മരത്തില്‍ കേറാനും തത്തയെ പിടിയ്ക്കാനും പഠിപ്പിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്.

"അതെന്താ വലിയ പൂട്ടിന്...??? ഇപ്പൊ പഠിപ്പിച്ചൂടെ...???"
"ഇപ്പോളെങ്ങാന്‍ നീ മരത്തീന്ന് വീണ്‌ കാലൊടിഞ്ഞാ പിന്നെ നിനക്ക് ഉസ്ക്കൂളീ പോകാന്‍ പറ്റില്ല.അവധിയ്ക്കാണേല്‍ അതിന്റെ കുഴപ്പം ഇല്ല."
ശെരിയാ.ഉസ്ക്കൂളീ പോയില്ലേല്‍ അമ്മ തല്ലും.അത് കൊണ്ട് ആ മറുപടി എനിയ്ക്ക് ബോധിച്ചു.
പകരം പക്ഷെ, കൊക്കിനെ പിടിയ്ക്കാന്‍ എനിയ്ക്ക് പ്രദീപേട്ടന്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്.

'ആദ്യം കൊക്കിനു പുറകിലൂടെ പമ്മി പമ്മി ചെല്ലണം.എന്നിട്ട് കുറച്ചു വെണ്ണയോ നെയ്യോ കൊക്കിന്റെ തലയില്‍ വെയ്ക്കണം. കുറച്ചു കഴിയുമ്പോ വെയിലിന്റെ ചൂട് കൊണ്ട് കൊക്കിന്റെ തലയിലെ നെയ്യുരുകാന്‍ തുടങ്ങും.ആ നെയ്യുരുകിയുരുകി കൊക്കിന്റെ കണ്ണില്‍ ചെല്ലുമ്പോള്‍ കൊക്കിനു കണ്ണ് കാണാതാകും.അപ്പൊ നമുക്ക് സുഖമായി കൊക്കിനെ പിടിയ്ക്കാം.' പക്ഷെ ഞാനെങ്ങനെയൊക്കെ പതുങ്ങി ചെന്നാലും കൊക്കറിയും.സാരമില്ല ഒരുനാള്‍ ഞാനതിനെ പിടിയ്ക്കും.
* * *

"ചേട്ടാ...,തോന്ന്യാസ്സി മാപ്പ്ലേടെ പറമ്പില്‍ ഭൂതണ്ടാ....???"
"ഭൂതോം പ്രേതോം ഒന്നും ശെരിയ്ക്കും ഇല്ലെടാ...എല്ലാം പിള്ളാരെ പറ്റിയ്ക്കാന്‍ വേണ്ടി ആളോള് പറഞ്ഞിണ്ടാക്കണതല്ലേ....???"
"ഏട്ടനെങ്ങനാ ഇതൊക്കെ അറിയാ...?"
"നിന്നെക്കാള്‍ ഓണം ഞാന്‍ കൂടുതല്‍ ഉണ്ടിട്ടുണ്ട്..."
ശെരിയാ.പ്രദീപേട്ടന് എന്നെക്കാള്‍ രണ്ടു വയസ്സിനു മൂപ്പുണ്ട്.അതായത് എന്നെക്കാള്‍ രണ്ട് ഓണം മാത്രമല്ല വിഷുവും ക്രിസ്മസും കൂടുതല്‍ ഉണ്ടുകാണും.തന്നെയുമല്ല,ഞാന്‍ കുറച്ചു ചോറേ ഉണ്ണൂ എന്നമ്മ പറയാറുമുണ്ട്.ഓണത്തിനാണേല്‍ വയറ്റിളക്കം കാരണം നന്നായി ഉണ്ണാനും പറ്റിയില്ല. കൂടുതല്‍ ചോറുണ്ടാല്‍ കൂടുതല്‍ അറിവുണ്ടാകുമായിരിയ്ക്കും.

"നിനക്ക് മാപ്പ്ലേടെ പറമ്പില്‍ പോണോ..?"
"അയ്യോ..എനിയ്ക്ക് പേടിയാ."
"ഭൂതോം പ്രേതോം ഒന്നുമില്ലെടാ...."
"അതല്ല.ചേട്ടന്‍ അറിഞ്ഞാല്‍ വീട്ടില്‍ പറഞ്ഞുകൊടുക്കും."
"നമുക്ക് ചേട്ടനെയും കൊണ്ടുപോകാം.അപ്പൊ ആരും വീട്ടില്‍ പറഞ്ഞു കൊടുക്കില്ല."

അത് ബുദ്ധി.വീട്ടില്‍ പറഞ്ഞാല്‍ ചേട്ടന് കൂടി തല്ലുകൊള്ളും.അതുകൊണ്ട് ആ സംഭവം ഒരിയ്ക്കലും ചേട്ടന്‍ വീട്ടില്‍ പറയില്ല.
"മാപ്പളേടെ പറമ്പില്‍ മാങ്ങണ്ടായി കിടപ്പുണ്ട്.കല്ലെറിഞ്ഞാലോ...??" -മാവിന് കല്ലെറിയുകയാണ് ചേട്ടന് ഏറ്റവും ഇഷ്ടമുള്ള കാര്യം. പ്രദീപേട്ടന്‍ അത് തന്നെ പ്രയോഗിച്ചു.
"മാപ്പള കണ്ടാ പ്രശ്നാകും." -ചേട്ടന്റെ വക ഉടക്ക്.
"കണ്ടാ കൊന്നുകളയുംന്നാ അയാള്‍ പറഞ്ഞിരിയ്ക്കണേ..." -ചേട്ടന്റെ സുഹൃത്ത് ഇജോയുടെ സാക്ഷ്യപത്രം.
"അയാള്‍ കണ്ടാലല്ലേ..?? ഉച്ചനേരത്ത്‌ അയാള്‍ കൊപ്രകളത്തില്‍ ആയിരിയ്ക്കും. നമുക്ക് അപ്പോ പോകാം."

ചേട്ടനും ഇജോയും പരസ്പരം നോക്കി.ആകാംക്ഷയോടെ ഇവര്‍ക്കിടയില്‍ ഞാന്‍. 
"അയ്യപ്പ സ്വാമീ...., മാപ്പ്ലേടെ പറമ്പില്‍ പോകാന്‍ ഇവര് സമ്മതിയ്ക്കയാണേല്‍ കിട്ടണ മാങ്ങേല്‍ ഒരെണ്ണം ഞാന്‍ കപ്പേളേല്‍ കൊണ്ട് വെയ്ക്കാമേ...."
അന്നെനിയ്ക്ക് ക്രിസ്ത്യന്‍ ദൈവങ്ങളെയൊന്നും പരിചയമില്ലായിരുന്നു.അതായിരുന്നു അയ്യപ്പ സ്വാമിയെ പ്രാര്‍ത്ഥിച്ചത്.ഏതായാലും എല്ലാ ദൈവങ്ങളും ഒന്നാണെന്ന് അന്നെനിയ്ക്ക് മനസ്സിലായി.എന്റെ പ്രാര്‍ത്ഥന ഫലിച്ചു- "പോകാം...." ചേട്ടനും ഇജോട്ടനും സമ്മതം പറഞ്ഞു.


അങ്ങനെ അന്നുച്ചയ്ക്ക്‌ ഞങ്ങള്‍ നാല്‍വര്‍ സംഘം തോന്ന്യാസ്സി മാപ്ലയുടെ പറമ്പ് ലക്ഷ്യമാക്കി നടന്നു.

"അവിടെയുണ്ടല്ലോ മാവേലൊക്കെ ഇലയെക്കാള്‍ കൂടുതലാ മാങ്ങ. എങ്ങനെയെറിഞ്ഞാലും വീഴും.   കാറ്റത്ത്‌ ഓരോ ഇല വീഴുമ്പോളും കൂടെയൊരു മാങ്ങാ വെച്ചു വീഴും..." - പ്രദീപേട്ടന്‍ പറമ്പിനെ പറ്റിയൊരു വിവരണം തന്നു. - "പറമ്പ് മുഴുവന്‍ ജാതി മരമാ...കിഴക്കേ അറ്റത്ത്‌ മധുരലൂബി. അതിന്റെ അപ്പുറത്ത് ഒരു കിണറുണ്ട്.ആ കിണറ്റിലാണ് മുതലയുള്ളത്...."

 "ശെരിയ്ക്കും മുതലയുണ്ടോ...??" -ഞാന്‍
"ഉം. അയാള്‍ കൊന്നു കളയുന്ന ആളുകളെയൊക്കെ ഈ മുതലയ്ക്ക് തീറ്റയായി ഇട്ടു കൊടുക്കും. അങ്ങനെ മരിച്ചവരുടെ പ്രേതങ്ങള്‍ അവിടെ അലഞ്ഞു നടക്കുന്നുണ്ട്...കപ്പ്യാര് പറഞ്ഞതാ." -ഇജോട്ടന്‍ പറഞ്ഞു നിര്‍ത്തി. 


"പ്രേതങ്ങള്‍ നമ്മളെയെന്തെങ്കിലും ചെയ്യുമോ...??"
"പ്രേതങ്ങള്‍ മാപ്ലയെ മാത്രേ ഉപദ്രവിയ്ക്കൂ....അങ്ങനെ ഉപദ്രവം കിട്ടാതിരിയ്ക്കാന്‍ അയാള്‍ പള്ളിയിലൊരു സ്വര്‍ണ കുരിശ്ശ് കൊടുത്തിട്ടുണ്ട്.അതുപോലത്തെ ചെറുത്‌ ഒരെണ്ണം അയാളുടെ കഴുത്തിലും ഉണ്ട്‌.പ്രേതങ്ങള്‍ ഉപദ്രവിയ്ക്കാന്‍ വരുമ്പോ അവറ്റകള്‍ ഈ ചെറിയ സ്വര്‍ണ കുരിശ്ശ് കാണും.അപ്പൊ അവര്‍ക്ക് പള്ളിയിലെ വലിയ കുരിശ്ശ്  ഓര്‍മ്മവരും."   അവന്‍ ഒന്ന് നിര്‍ത്തി. വേലിയില്‍ നിന്നും കുറച്ച് പൂച്ചപഴം പറിച്ച് എനിയ്ക്ക് നേരെ നീട്ടി- 
"ഇന്നാ...?"
"ഊം....കുരിശിന്റെ ബാക്കി പറ"

"ഉം...അപ്പൊ പേടിച്ചിട്ട് അവര്‍ ഉപദ്രവിയ്ക്കാതെ തിരിച്ച്‌ പോകും. ഈ കുരിശ്ശ് എപ്പോളും പുറത്ത് കാണാന്‍ വേണ്ടിയിട്ടാ അയാള്‍ ഷര്‍ട്ട് ഇടാതെ നടക്കണേ..."  -ഇജോയും ഓണത്തിന് കുറേ ചോറു ഉണ്ടിട്ടുണ്ടാകും.അതാ ഇത്രയും അറിവ്. എനിയ്ക്ക് അസൂയ തോന്നി.


പ്രദീപേട്ടന്‍ വേലിയില്‍ നിന്നും രണ്ട് കൊന്നപത്തല്‍ ഓടിച്ചു ദൂരെ കളഞ്ഞു.നീരോലിയുടെ ചെടി രണ്ട് വശത്തേയ്ക്കും മാടി വെച്ചു.അവിടെ കിടന്ന കുപ്പിച്ചില്ലുകള്‍ പെറുക്കി കളഞ്ഞു.ഇപ്പോള്‍ ഒരാള്‍ക്ക്‌ ആ വഴിയിലൂടെ നൂര്‍ന്ന് കടക്കാം.ആദ്യം പ്രദീപേട്ടന്‍ കടന്നു.ചുറ്റും നോക്കി മാപ്പള ഇല്ലെന്നുറപ്പ് വരുത്തി തിരിച്ചു വന്നു. പിന്നെ ചേട്ടനും അതിനുശേഷം ഞാനും അവസാനം ഇജോയും കടന്നു.


"ഞാന്‍ പറഞ്ഞില്ലേ...കണ്ടോ എത്ര മാങ്ങയാ വീണു കിടക്കണേ...." -പ്രദീപേട്ടന്‍ ഇതും പറഞ്ഞു ഒരോട്ടം. ആള്‍ ഓടിയ സ്ഥലത്തേയ്ക്ക് ഞാന്‍ നോക്കി. ശെരിയാണ് ധാരാളം മാങ്ങകള്‍ നിലത്തു വീണു കിടക്കുന്നു.
"അയ്യപ്പ സ്വാമി ഞാന്‍ നിനക്ക് ഒന്നല്ല രണ്ട് മാങ്ങകള്‍ തരാം..."


ചേട്ടനും ഞാനും ഇജോയും മാങ്ങ ലക്ഷ്യമാക്കി ഓടി.പക്ഷെ മാവിന് അടുത്തെത്തിയപ്പോളേയ്ക്കും ചേട്ടന്‍ എന്റെ കയ്യില്‍ കടന്നു പിടിച്ചു 'ഓടെടാ' എന്നും പറഞ്ഞു തിരിഞ്ഞോടി....എനിയ്ക്കൊന്നും മനസ്സിലായില്ല. എന്തിനാ ഓടിയത്..?? 
മാങ്ങ പെറക്കണ്ടേ...?? 
പ്രദീപേട്ടന്‍ എവിടെ..??
ഓട്ടത്തിനിടയില്‍ ഞാന്‍ തിരിഞ്ഞു നോക്കി. പ്രദീപേട്ടന്‍ മാവിന് താഴെ വീണു കിടക്കുന്നു.കഴുത്തില്‍ വലിയൊരു വടി തറഞ്ഞു നില്‍ക്കുന്നുണ്ട്.വടിയുടെ മറ്റേ അറ്റം മുകളില്‍ മാവിലകള്‍ക്കിടയില്‍ മറഞ്ഞിരിയ്ക്കുന്നു.
"ഡാ, ആ മാങ്ങകള്‍ വീണതൊന്നുമല്ല.മാപ്പള മാവേല്‍ കേറിയിരുന്നു മാങ്ങ പൊട്ടിയ്ക്കുകയാ. കണ്ടോ തോട്ടികൊണ്ട്‌ അയാള്‍ പ്രദീപിന്റെ കഴുത്തില്‍ കുത്തിപിടിച്ചിരിയ്ക്കുന്നത്....ആ തെണ്ടി ചെക്കന്‍ ഇന്ന് ചാവും...." -ഓട്ടം നിറുത്താതെ തന്നെ ചേട്ടന്‍ പറഞ്ഞു.


ശരവേഗത്തില്‍ ഞങ്ങള്‍ മൂന്നും വീട്ടിലെത്തി. ഞങ്ങളുടെ വേഗത കണ്ട് പണ്ട് രാത്രി വിലാസിനിയേടത്തീടെ പറമ്പില്‍ നിന്നും പട്ടി ഓടിച്ചത് ഓര്‍മ്മ വന്നിട്ടാകണം ഉമ്മറത്ത് ഇരിയ്ക്കുകയായിരുന്ന മാമന്‍ ഞെട്ടിക്കൊണ്ടു ചാടിയെഴുന്നേറ്റു. 

"എവിടെയ്ക്കെടാ മൂന്നും കൂടി ഇത്ര ധൃതിയില്‍...??"

"തൂ.....റാ....ന്‍....." ഞാന്‍ പറഞ്ഞു.

"മൂന്നു പേരും കൂടി ഒരുമിച്ചോ...??"
 

ആ ചോദ്യത്തിനു എനിയ്ക്ക് ഉത്തരമില്ല.ഉത്തരമുണ്ടെങ്കില്‍ തന്നെ പറയാന്‍ സമയവുമില്ല.
ചക്...ചക്...ചക്.... മൂന്ന് പേരും കുളിമുറിയ്ക്കുള്ളില്‍ എത്തി.
ടക്....കതകടഞ്ഞു.
നിശബ്ധത മുറിയ്ക്കുന്നത് ഞങ്ങളുടെ കിതപ്പിന്റെ ഒച്ച മാത്രം....
ഉം....ഹൂം.....  ഉം....ഹൂം.....  ഉം....ഹൂം.....

വലിയൊരു പ്രശ്നത്തില്‍ നിന്നും ഞങ്ങള്‍ രക്ഷപെട്ടിരിയ്ക്കുന്നു. 
പക്ഷെ പ്രദീപേട്ടന്‍ എവിടെ.? മാപ്ല ചിലപ്പോ പ്രദീപേട്ടനെ കൊന്നു കാണും. മുതലകള്‍ ഇപ്പൊ പ്രദീപേട്ടനെ തിന്നിരിയ്ക്കുമോ..? എന്നെ മരത്തേല്‍ കേറാന്‍ പഠിപ്പിയ്ക്കാതെ പ്രദീപേട്ടന്‍ മരിച്ചതിനാല്‍ എനിയ്ക്ക് കരച്ചില്‍ വന്നു.... പക്ഷെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നതിനാലും എന്നെ സ്നേഹിയ്ക്കുന്നവരെയെല്ലാം ഇനിയും കാണാമല്ലോ എന്നോര്‍ത്തും ഞാന്‍ ആ ദുഖത്തെ മറന്നു.

മാപ്പള വന്ന് എന്തൊക്കെയോ പറഞ്ഞ്‌ മടങ്ങിപ്പോയി.അന്ന് വീട്ടില്‍ നിന്നും തല്ലൊന്നും കൊണ്ടില്ല. പക്ഷെ ഇനി വീട്ടില്‍ നിന്നും പുറത്തിറങ്ങരുത് എന്ന് കടുത്ത നിഷ്കര്‍ഷ വന്നു. ഞങ്ങള്‍ക്ക് കളിയ്ക്കാനായി പുതിയ കേരമസ്ബോര്‍ഡ് രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലെത്തി. അധികം വൈകാതെ ഒരു വീ.സീ.ആറും. നാട്ടില്‍ നിന്നാല്‍ കൂട്ട് കൂടി നശിയ്ക്കും എന്ന കാരണത്താല്‍ ആ അദ്ധ്യായന വര്‍ഷത്തോടെ അച്ഛന്റെ ജോലി സ്ഥലമായ തിരുവനന്തപുരിയിലെയ്ക്ക് എന്റെ ബാല്യം പറിച്ചു നടപെട്ടു. പമ്പരം കൊത്തും, കായ കളിയും, കിളിമാസ്സും, ഉപ്പു കുത്തലും ഇല്ലാതെ ഞാന്‍ ഉറങ്ങാന്‍ പഠിച്ചു...........

-----
സമര്‍പ്പണം:  "ആംഗ്രി ബേർഡ്സിനും ബെന്‍ ടെണ്‍-നുമിടയില്‍ ബാല്യമില്ലാതെ വളരുന്ന എനിയ്ക്ക് ശേഷമുള്ള തലമുറയിലെ കുരുന്നുകള്‍ക്ക്....."

41 comments:

പട്ടേപ്പാടം റാംജി said...

ശരിയാണ്.
ബാല്യങ്ങള്‍ എന്തെന്നറിയാതെ ഇന്ന് ജീവിക്കുന്ന കുട്ടികളെ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ചിലപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നതും ഇന്നത്തെതുപോലത്തെ ബാല്യം ആയിരിക്കില്ലെന്ന് ആര് കണ്ടു അല്ലെ.
ചെറുപ്പകാലത്തിലൂടെയുള്ള ഒരു യാത്ര,

വെറുതെ...വെറും വെറുതെ ! said...

മാങ്ങ എറിഞ്ഞിടും ഉടമസ്ഥനെ പേടിച്ച് ഓടലും എല്ലായിടത്തും ഉള്ളതാണ് അല്ലെ! എനിക്കും എന്റെ ചെറുപ്പകാലം ഓര്‍മ്മ വന്നു. കൊള്ളാം. ബാല്യകാലത്തേക്ക് കൊണ്ട് പോയതിനു നന്ദി.

ആത്മരതി said...

അതെ ബാല്യം മനുഷ്യരുടെ സുവരണകാലമാണ്...

khaadu.. said...

''പുതു തലമുറ കുട്ടികള്‍ വീടിന്റെ വെളിയില്‍ ഇറങ്ങാത്തവര്‍ ആണ്. വീഡിയോ ഗെയിം ഉം ഓണ്‍ലൈന്‍ ഗെയിം ഉം ആണ് അവര്‍ക്ക് അറിയുന്ന കളികള്‍... ചോറും കറിയും വച്ച് കളിക്കാനൊന്നും അവരെ കിട്ടില്ല... . വെളിച്ചങ്ങ എന്താണെന്നോ ... കണ്ണ് പൊത്തി കളി എന്താണെന്നോ അവര്‍ക്കറിയില്ല... ''...

ഭംഗിയായി എഴുതിയ ഓര്‍മ്മക്കുറിപ്പ്‌ .... നന്നായിട്ടുണ്ട്..

സ്നേഹാശംസകള്‍...

krishnakumar513 said...

ഓര്‍മ്മക്കുറിപ്പ് വളരെ ഹൃദ്യമായി.ഇനിയും എഴുതൂ...

keraladasanunni said...

നല്ല ഓര്‍മ്മക്കുറിപ്പ്. കൈമോശം വന്ന ബാല്യകാലം തിരിച്ചു കിട്ടിയതുപോലെ തോന്നി

എം.അഷ്റഫ്. said...

ബാല്യകാല സ്മരണ പോലെ തന്നെ രസമൂറും വായന സമ്മാനിച്ചു. ഒത്തിരി അഭിനന്ദനങ്ങള്‍..

ഗൗരിനാഥന്‍ said...

valare nannayi tto, ini varum thalamurayil arkkum ii sukham undavailla, nagarangalil mathramalla gramangalilum..nannayi ezhuthi..iniyum thudaru

K@nn(())raan*خلي ولي said...

ബാല്യകാലം വല്ലാത്ത കാലം.
മരിക്കാത്ത മറവികള്‍ പറഞ്ഞവനേ, നന്ദി!

മനു അഥവാ മാനസി said...

ഏതു ദൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും ഏതു യന്ത്രവല്‍കൃതലോകത്തില്‍ പുലര്‍ന്നാലും ,മനസിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും,ഇത്തിരി കൊന്നപൂവും..എന്ന് കവി പാടിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ പിള്ളേര് ചോദിക്കാ ഗ്രാമത്തിന്റെ മണം എങ്ങിനെയെന്നാ...അതിപ്പോ എങ്ങിനെയാണ് പറഞ്ഞു കൊടുക്കുക.
കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരു എത്തി നോട്ടം നന്നായിരിക്കുന്നു സുഹൃത്തേ....ആശംസകളോടെ......

ഒരു യാത്രികന്‍ said...

ഗംഭീരമായി എഴുതി. അതിമനോഹരമായ വായനാനുഭവം. ആശംസകള്‍.....സസ്നേഹം

Manef said...

വളരെ രസകരമായി ബാല്യകാല അനുഭവങ്ങള്‍ അവതരിപ്പിച്ചു. തിരിച്ചു നടത്തി എന്നെ എന്റെ കുഞ്ഞുന്നാളിലേക്ക്..

ഭാവുകങ്ങള്‍!

anupama said...

പ്രിയപ്പെട്ട അരുണേഷ്,
ഇന്നത്തെ ബാല്യത്തിനു നഷ്ടപ്പെടുന്ന,പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന കളികളും ജീവിതവും നന്നായി അവതരിപ്പിച്ചു.
സസ്നേഹം,
അനു

പ്രഭന്‍ ക്യഷ്ണന്‍ said...

ഹാവൂ..! ഇഷ്ട്ടായീട്ടാ...!!
അസ്സലായിട്ടെഴുതിയിരിക്ക്ണ്..!
എത്രേക്കെയായാലും,നുമ്മ ഇപ്പോഴും ആ കുട്ടിക്കാലത്ത് തന്യാ..!

ഒത്തിരിആശംസകളോടെ...പുലരി

ബെഞ്ചാലി said...

ബാല്യകാലം ആരും ഓർക്കാനിഷ്ടപെടുന്ന കാലം. :)

(പേര് പിന്നെ പറയാം) said...

1*പട്ടേപ്പാടം റാംജി : ആദ്യ അഭിപ്രായത്തിനു അകമഴിഞ്ഞ നന്ദി....

പകലിന്റെ മുക്കാല്‍ ഭാഗവും മരത്തില്‍ വവ്വാലുപോല്‍ തൂങ്ങി കിടന്നിരുന്ന ഞാന്‍ ഇപ്പൊ എന്റെ വീട്ടിലെ കുഞ്ഞുങ്ങളെ മരച്ചുവട്ടില്‍ കണ്ടാല്‍ അകത്തേയ്ക്ക് പായിയ്ക്കും...അതെടുക്കല്ലേ,അങ്ങോട് പോവല്ലേ,അതില്‍ കേറല്ലേ,വെയില് കൊള്ളല്ലേ,മഴ നനയല്ലേ......ഇതൊക്കെ കേട്ട് വളരുന്ന കുട്ടികള്‍ എന്ത് പിഴച്ചു...??? സത്യത്തില്‍ നാമവരുടെ ബാല്യത്തെ നശിപ്പിയ്ക്കുകയല്ലേ ചെയ്യുന്നത്...???
ഒരു പക്ഷെ അവര്‍ ആഗ്രഹിയ്ക്കുന്നത് ഇന്നതെതുപോലുള്ള ഒരു ബാല്യം തന്നെയായിരിയ്ക്കാം....ല്ലേ?

2*വെറുതെ...വെറും വെറുതെ ! : മാവും ബാല്യവും ഉള്ള നാടുകളിലോക്കെ ഉള്ളതാണ് സുഹൃത്തെ ഇതെല്ലാം...പക്ഷെ എന്ത് ചെയ്യാം,ഇപ്പൊ മാവും ഇല്ല...ബാല്യങ്ങളും ഇല്ല....
വായനയ്ക്ക് കാണിച്ച ക്ഷമയ്ക്കും അഭിപ്രായത്തിനു കാണിച്ച മനസ്സിനും നന്ദി.ഇനിയും വരിക ഇതിലെയൊക്കെ....

3*ആത്മരതി : അതെ, വേദനകളും നൊമ്പരപെടുത്തലുകളും മാനസിക സമ്മര്‍ദ്ദങ്ങളും ഇല്ലാത്ത, ആസ്വദിയ്ക്കാന്‍ വേണ്ടി മാത്രമായ് ഒരു കാലം....
വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി........

4*khaadu.. : അതെ അതൊന്നും അവര്‍ക്കറിയില്ല....അതവരെ അറിയിക്കാന്‍ നമ്മള്‍ ശ്രമിച്ചിട്ടുമില്ല....അറിയാന്‍ അവര്‍ ആഗ്രഹിയ്ക്കുന്നുമില്ല.....നമ്മളും അവരും ഒരുപോലെ കുറ്റക്കാരാണ്... ടീ.വീ.യ്ക്കുമുന്നില്‍ കുത്തിയിരിയ്ക്കുന്ന എന്റെ വീട്ടിലെ കുഞ്ഞുങ്ങളെ കണ്ടാണ്‌ ഞാന്‍ ഈ പോസ്റ്റ്‌ എഴുതാന്‍ തുടങ്ങിയത്.പക്ഷെ എഴുതി കഴിഞ്ഞപ്പോള്‍ മനസ്സിലൊരു കുറ്റബോധം...ഞാന്‍ ഉള്‍പ്പെടുന്ന തലമുറ ഈ കുട്ടികള്‍ക്ക് അവരുടെ ബാല്യം നിഷേധിയ്ക്കുകയല്ലേ എന്നൊരു തോന്നല്‍.

5*krishnakumar513:നന്ദി കൃഷ്ണകുമാര്‍. നന്നായെന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്‌.അതെന്റെ മനസ്സിനെ കുളിരണിയിയ്ക്കുന്നു ...നന്ദി.

--അരുണേക്ഷ്-

(പേര് പിന്നെ പറയാം) said...

6*keraladasanunni s: ഹും....ഈ പോസ്ടിനിടയില്‍ പലപ്പോഴും ഞാന്‍ എഴുത്ത് നിര്‍ത്തി കുറെ നേരം പഴയ ഓര്‍മ്മകളിലേയ്ക്ക് പോയി.....ഓര്‍മ്മയുടെ നൂറിലൊരംശം മാത്രമേ അക്ഷരങ്ങള്‍ ആയുള്ളൂ....നല്ല ഓര്‍മ്മകളെ മനസ്സില്‍ വെളിച്ചം കാണരുതാത്ത മയില്‍‌പീലി തുണ്ടുകള്‍ പോലെ ഞാന്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.............
പ്രചോദനത്തിനു നന്ദി.

7*എം.അഷ്റഫ്.: എഴുത്തിന് സാങ്കേതികമായ നിയമങ്ങളും രീതികളും ഉണ്ടോ എന്നറിയില്ല...പക്ഷെ അനുഭത്തില്‍ നിന്നുമാണ് അതെഴുതുന്നതെങ്കില്‍ നന്നായി തീരും എന്ന് കേട്ടിട്ടുണ്ട്...ഇത് രസകരമായി തോന്നുന്നെങ്കില്‍ അതിനു കാരണം ഇതില്‍ അനുഭവം ഉണ്ടെന്നതായിരിയ്ക്കാം...
വായനയ്ക്കും അഭിനന്ദനത്തിനും നന്ദി....ബ്ലോഗുലകത്തില്‍ ഇനിയും കാണാം....

8*ഗൗരിനാഥന്‍ : അതെ...കുട്ടികള്‍ക്ക് ഒന്ന് മാവേല്‍ എറിയണം എന്ന് തോന്നിയാല്‍ മാവെവിടെ മരമെവിടെ കല്ലെവിടെ....???
മാവെല്ലാം വെട്ടി നമ്മള്‍ കാശാക്കിയില്ലേ....?
മരമെല്ലാം മുറിച്ചു നമ്മള്‍ ആര്‍ഭാട സൌധങ്ങള്‍ക്ക് സംരക്ഷണം തീര്‍ത്തില്ലേ....?
മുറ്റത്തെ കല്ലുകള്‍ പെറുക്കിയെറിഞ്ഞു നമ്മളവിടെ വിലകൂടിയ ഓടിന്‍ പാളികള്‍ പാകിയില്ലേ....???
-നാളെ ഒരു കുട്ടി നിങ്ങളല്ലേ എന്റെ ബാല്യത്തെ തട്ടിയകറ്റിയത് എന്ന് ചോദിച്ചാല്‍ നമ്മള്‍ ഇതിനുത്തരം പറയേണ്ടി വരും...

9*K@nn(())raan*خلي ولي : ഹാ വീണ്ടും വന്നോ... വീണ്ടും സ്വാഗതം കണ്ണൂരിന്റെ പുത്രാ.....
മരിയ്ക്കാത്ത മറവികളും ജീവിയ്ക്കുന്ന ഓര്‍മ്മകളുമല്ലേ നമ്മെ മുന്നോട്ടു നയിയ്ക്കുന്നത്.....വരവിനും അല്‍പസമയം ഇവിടെ ചിലവഴിയ്ക്കാന്‍ കാണിച്ച നല്ല മനസ്സിനും നന്ദി.

10*മനു അഥവാ മാനസി : ഹും ഗ്രാമത്തിന്റെ മണം... കുളിര്‍മ... നന്മ.... കാറ്റ്... ഓര്‍മ്മയുടെ സുഗന്ധം.... കിളികളുടെ പാട്ട്..... ഇതൊക്കെ വെറും കവി ഭാവനകളോ കാല്‍പ്പനിക ചിന്തകളോ കവിത തുളുമ്പുന്ന വാക്കുകളോ അല്ലെന്ന്‌ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക പ്രയാസം....എനിയ്ക്ക് ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ ഉണ്ടായതിന്റെ ഇരട്ടി വികാരമാണ് ഈ അഭിപ്രായങ്ങളിലൂടെ നിങ്ങളുടെയൊക്കെ ബാല്യം മനസ്സില്‍ കാണുമ്പോള്‍ ഉണ്ടാകുന്നത്.....നന്ദി സുഹൃത്തുക്കളെ..............

--അരുണേക്ഷ്-

(പേര് പിന്നെ പറയാം) said...

11*ഒരു യാത്രികന്‍ : ഒരിയ്ക്കലും അതെന്റെ എഴുത്തിന്റെ കഴിവല്ലെന്നു പറഞ്ഞു കൊള്ളട്ടെ....ഈ പോസ്റ്റിലൂടെ താങ്കള്‍ താങ്കളുടെ ബാല്യത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് പോയി...ഇതിലെ കഥാപാത്രം താങ്ങള്‍ ആയിമാറി....അത് കൊണ്ടാണ് എഴുത്ത് ഗംഭീരമായി തോന്നിയത്...ആ ഓര്‍മ്മകള്‍ക്ക് നന്ദി പറയൂ.....


12*Manef : ബാല്യമില്ലാതെ ഒരു തലമുറ വളരുന്നുണ്ടെന്ന വിഷമം ഒരു ഭാഗത്ത് നിലനില്‍ക്കെത്തന്നെ, ബാല്യത്തിന്റെ ഓര്‍മ്മകളില്‍ മറ്റൊരു തലമുറ ജീവിയ്ക്കുന്നു എന്നാ തിരിച്ചറിവ് എന്നെ സന്തോഷിപ്പിയ്ക്കുന്നു...നന്ദി,വരവിനും വായനയ്ക്കും അഭിപ്രായത്തിനും.........

13*anupama : നന്ദി സുഹൃത്തെ......എന്റെ ബ്ലോഗിലേയ്ക്ക്‌ വരാന്‍ കാണിച്ച മനസ്സിനും മനസ്സില്‍ തോന്നിയത് പറയാന്‍ കാണിച്ച നന്മയ്ക്കും നന്ദി....

14*പ്രഭന്‍ ക്യഷ്ണന്‍ : താങ്കള്‍ താങ്കളുടെ കുട്ടിക്കാലത്തും നാട്ടിന്‍ പുറങ്ങളിലെ ഓര്‍മ്മകളിലും മാത്രമായ് ജീവിയ്ക്കുന്നവനാണെന്ന് പുലരിയിലെ പോസ്റ്റുകള്‍ കണ്ടാല്‍ അറിയാം....വരവിനും അഭിപ്രായത്തിനും നന്ദി...

15*ബെഞ്ചാലി : താങ്കളുടെ ബ്ലോഗ്‌ പല തവണ വായിച്ചിട്ടുണ്ട്...വിജ്ഞാനപ്രദം. ഇന്ന് താങ്കളുടെ പേര് എന്റെ കമ്മെന്റ് ബോക്സില്‍ കണ്ടപ്പോള്‍ വിശ്വസിയ്ക്കാന്‍ കഴിയുന്നില്ല....ബൂലോകം വോട്ടെടുപ്പില്‍ വിജയം ആശംസിയ്ക്കുന്നു.....

--അരുണേക്ഷ്-

നാരദന്‍ said...

നല്ല ഓര്‍മ്മക്കുറിപ്പ്‌ ...
ഇത് കൂടി കാണുക
http://baijoos.blogspot.in/search?updated-max=2012-01-30T11:01:00%2B05:30&max-results=1

അനശ്വര said...

പ്രദീപേട്ടന്‍ എവിടെ..??
ഓട്ടത്തിനിടയില്‍ ഞാന്‍ തിരിഞ്ഞു നോക്കി. പ്രദീപേട്ടന്‍ മാവിന് താഴെ വീണു കിടക്കുന്നു.കഴുത്തില്‍ വലിയൊരു വടി തറഞ്ഞു നില്‍ക്കുന്നുണ്ട്.വടിയുടെ മറ്റേ അറ്റം മുകളില്‍ മാവിലകള്‍ക്കിടയില്‍ മറഞ്ഞിരിയ്ക്കുന്നു....."

ശരിക്കും എന്താ പറ്റിയേ? അങ്ങേര് മാവിന്റെ മണ്ടയില്‍ നിന്ന് വടി കൊണ്ട് കുത്തിയപ്പോ പ്രദീപേട്ടന്റെ കഴുത്തില്‍ തറച്ചോ? പ്രദീപേട്ടന്‍ മരിച്ചോ?

ബാവ രാമപുരം said...

എത്ര നല്ല അവതരണം !
ഇപ്പോഴത്തെ കാലം ഒരു ഒരു നാലു പതിറ്റാണ്ട്പിന്നിലേക്ക്‌ പോയെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗാഹിച്ചിട്ടുണ്ട് !
എല്ലാ വിധ ആശംസകളും നേരുന്നു

pradeep's said...

നന്നായിട്ടുണ്ട് അരുണേ.. വിശദം ആയി പിന്നെ കമന്റാം..

bincy mb said...

മാവ് എന്നാല്‍ മാങ്ങയുണ്ടാവുന്ന മരം - എന്ന് മാത്രം അറിയാവുന്ന ഇന്നത്തെ കുട്ടികള്‍.. ഈ ഓര്മ കുറിപ്പിന്റെ ഫീലിംഗ്സ് ഒന്നും അവര്‍ക്ക് മനസ്സിലാവില്ല ..അതൊരു വലിയ നഷ്ടം തന്നെയാണ് ..

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം. കമന്‍റു ബോക്‍സലെ സംസ്ക്കാരം..ബാല്യകാല ഓര്‍മ്മകളും

(പേര് പിന്നെ പറയാം) said...

16*നാരദന്‍: വായനയ്ക്ക് നന്ദി...
ആ പോസ്റ്റു ഞാന്‍ വായിച്ചു.ഈ പോസ്റ്റില്‍ പറഞ്ഞിരിയ്ക്കുന്ന വിഷയത്തിന്റെ മറ്റൊരു മുഖം നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു...
ബ്ലോഗ്‌ പരിചയപെടുത്തിയതിനും നന്ദി.

17*അനശ്വര: ഒരു എട്ടുവയസ്സുകാരന്റെ ചിന്തകളല്ലേ.... മരിച്ചെന്നു തന്നെ നമുക്കും കരുതാം...അല്ലേ..???
വായനയ്ക്കും ആകാംക്ഷ മറച്ചുവെയ്ക്കാത്ത അഭിപ്രായത്തിനും നന്ദി.

18*ബാവ രാമപുരം: നഷ്ടപെട്ടതൊന്നും നമുക്കിനി തിരികെ ലഭിയ്ക്കില്ല.... പകരം അവയുടെ ഓര്‍മ്മകള്‍ മനസ്സില്‍ മരിയ്ക്കാതെ സൂക്ഷിയ്ക്കാന്‍ ശ്രമിയ്ക്കാം.
വരവിനും അഭിപ്രായത്തിനും നന്ദി.

19*pradeep's: മതി...വിശദമായി പിന്നീട് കമെന്റിയാല്‍ മതി....പക്ഷെ അതിനു മുന്‍പേ താങ്കളൊരു ബ്ലോഗ്‌ തുടങ്ങെന്നെ രസകരമാകട്ടെ കാര്യങ്ങള്‍....വരവിനു നന്ദി.

20*bincy mb: ചെരിപ്പിടാതെ മണ്ണില്‍ ചവിട്ടാത്ത,മണ്ണിന്റെ നനവറിയാത്ത കുഞ്ഞുങ്ങള്‍. മുന്‍പേ ആരോ പറഞ്ഞത് പോലെ 'എന്താണ് ഗ്രാമത്തിന്റെ മണം' എന്ന് നാമവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും...??? വായനയ്ക്കും അഭിപ്രായത്തിനും മനം നിറഞ്ഞ നന്ദി.

21*കുസുമം ആര്‍ പുന്നപ്ര: കമ്മെന്റ് ബോക്സിനു മുകളിലെ വരികളെ പറ്റിയാണ് പറഞ്ഞതല്ലേ.. ഹ ഹ...ഒരു രസം.അല്ലാതെന്താ...???
ബാല്യകാല ഓര്‍മ്മകളും നല്ലതാണെന്ന് പറഞ്ഞതും വലിയൊരു പ്രോത്സാഹനമായി കരുതുന്നു. എഴുതാനിരിയ്ക്കുമ്പോള്‍ ചെറുതെങ്കിലും ഇത്തരം കംമെന്റുകളിലെ വരികള്‍ ഒരു ഊര്‍ജമായി മാറാറുണ്ട്.എഴുത്ത് നന്നാവാന്‍ അതില്പരം എന്തുവേണം...നന്ദി ടീച്ചറെ.....ഇനിയും കഴിയുമെങ്കില്‍ വരിക.

ഗീതാകുമാരി. said...

നഷ്ട്ടപ്പെട്ടു പോകുന്നവര്‍ണ്ണങ്ങളെ ആരവങ്ങളെ ഒന്നും നമ്മുടെ ബാല്യങ്ങള്‍ തിരിച്ചറിയുന്നില്ല.
അവര്‍ക്കു കാര്‍ട്ടൂണ്‍ ചാനലുകളും മൊബൈലും ഗെയ്മുകളും മാത്രമേയുള്ളൂ. അവര്‍ നാളത്തെ ഹൃദയങ്ങളില്ലാത്ത തലമുറകളായ് വളരുന്നു. ക്വട്ടേഷന്‍ ,പീഡനങ്ങള്‍ തുടങ്ങി എല്ലാ അരാജകത്തത്തിന്റെയും കാരണം മറ്റൊന്നല്ല എന്നാണു എനിക്കു തോന്നുന്നത് . ആശംസകള്‍ .

റിനി ശബരി said...

കലക്കി മച്ചൂ , കൊടു കൈയ്യ് !
അരാധന തോന്നുന്ന ശൈലീ ..
ഞാന്‍ ഇപ്പൊള്‍ ഡ്യൂട്ടിയിലാണ്
പൊട്ടി പൊയീ ഇടക്കൊക്കെ
ചിരി വന്നു നിറഞ്ഞിട്ട് സഹിക്കാന്‍ വയ്യാതെ..
ഇടക്ക് വന്ന കൂട്ടുകാരന്‍ ചോദിച്ചു വട്ടായോ
എന്തു നോക്കിയ ചിരിക്കുന്നേന്ന് ..
ശരിയാണ് സഖേ , നമ്മുക്കൊക്കെ കിട്ടിയ-
ചിലത് പുതു തലമുറക്കൊക്കെ നഷ്ടമാകുന്നു
കുട്ടികാലത്തിന്റെ നിറമാര്‍ന്ന പകലിലേക്ക്
കുട്ടിത്തരങ്ങളിലേക്ക് മനസ്സിനേ പറിച്ച് നട്ടു
ഇത്തിരി നേരത്തേക്കാണേലും കൂടീ ..
തീര്‍ന്നു പൊകരുത് എന്നാശിക്കുന്ന
ചുരുക്കം വരികളില്‍ ചിലത് കണ്ടൂ ഇവിടെ.
ഒഴുക്കുണ്ട് , അറിയാതെ വരുന്ന ചിലത്..
ഓര്‍മകള്‍ക്ക് വല്ലാത്തൊരു തിളക്കം
ഒരു കുഞ്ഞു മനസ്സിനേ ഭംഗിയായ് പകര്‍ത്തീ
അതിന്റെ മിഴികളിലേ തിളക്കവും,
സംശയങ്ങളും ആരാധന പാത്രവുമൊക്കെ
മനസ്സില്‍ എന്തൊ
ചിന്തകളുടെ വേരുകളിലേക്ക് ..
എനിക്കെന്തു പറയണമെന്നറിയില്ല അത്രക്കിഷ്ടമായെട്ടൊ
കൂട്ടുകാര ..വരാന്‍ വൈകിയെങ്കിലും
എനിക്ക് വായിക്കാന്‍ കഴിഞെന്ന സന്തൊഷത്തൊടെ
സ്നേഹപൂര്‍വം .. റിനീ ..

DEJA VU said...

സുഹൃത്തേ... നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട ബാല്യകാലതിലേക്ക് കൂട്ടികൊണ്ടുപോയി താങ്കളുടെ യീ ഓര്‍മകുറിപ്പുകള്‍..മനോഹരമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന്നു... ഇനിയും കാണാം

MyDreams said...

തിരുത്തലല്ല അഭിനന്ദനമാണ്

മണ്ടൂസന്‍ said...

നാട്ടിലെ ആ പഴയ ഓർമ്മകളൊക്കെ ഒന്ന് പൊടിതട്ടിയെടുത്തു. നല്ല രസായണ്ണു എഴുത്തും സംഭവങ്ങളുടെ വിവരണവും. എല്ലാം പണ്ടത്തെ എന്റെ കുട്ടിക്കാല ഓർമ്മകൾ തന്നെ. ഒരു മാറ്റൂം ഇല്ല്യാ. ആ കുളിമുറിയിൽ കയറി കതകടച്ച് നിക്കുമ്പോ ഉള്ള കിതപ്പിന്റെ ശബ്ദവും..... അങ്ങനെയെല്ലാതും പഴയ ഓർമ്മകളിലേക്ക് എത്തിച്ചു. ആശംസകൾ.

ajith said...

ഇഷ്ടപ്പെട്ടു. മാവിന്മേലേറും ഓട്ടവുമൊക്കെ എല്ലാടത്തും നടപ്പുണ്ടായിരുന്ന കുസൃതികളാണല്ലോ. അതുകൊണ്ട് തന്നെ പല ബാല്യകാലസ്മരണകളും തിക്കിക്കയറി വന്നു.

ഒറ്റയാന്‍ said...

ചെറുപ്പത്തിണ്റ്റെ മനോഹാരിതയിലൂടെ കുറേ സഞ്ചരിച്ചു....

തിരിച്ചുവരാത്ത കുറേ നല്ല ഓര്‍മ്മകള്‍. നന്നായെഴുതി.

ആശംസകള്‍

ശ്രീ said...

നന്നായി എഴുതി. കുട്ടികളുടെ മനസ്സിലൂടെയുള്ള എഴുത്ത്...

പ്രദീപേട്ടന് എന്ത് പറ്റി?

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ ഹ , സുഹൃത്തെ എല്ലാം കൊണ്ടും താങ്ങള്‍ ഈ ഭൂലോകത്ത് തികച്ചും വ്യത്യസ്തനാണല്ലോ ഭാവുകങ്ങള്‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒട്ടും ബല്യകാല
വിനോദങ്ങളോന്നുമില്ലാത്ത
എന്റേതടക്കം അനേകം കൊച്ചുമക്കളൂടെ ദീനതകൾ കണ്ടും കേട്ടും പലപ്പോഴും ഞാൻ എന്നെ തന്നെ ശപിച്ചുപോകാറൂണ്ട് കേട്ടൊ അരുണേഷ്...

ഇതെല്ലാം എത്ര നന്നായിട്ടാണ്
ഭായ് ഇവിടെ ഈ നല്ല ആലേഖനത്തിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്..

അഭിനന്ദനങ്ങൾ...!

**നിശാസുരഭി said...

സമര്‍പ്പണം: "ആംഗ്രി ബേർഡ്സിനും ബെന്‍ ടെണ്‍-നുമിടയില്‍ ബാല്യമില്ലാതെ വളരുന്ന എനിയ്ക്ക് ശേഷമുള്ള തലമുറയിലെ കുരുന്നുകള്‍ക്ക്....."

thats it!!!
നന്നായിട്ടെഴുതി, ബാല്യത്തിലേക്കൊരൂളിയിടല്‍ അനുഭവിച്ചൂന്ന്!!
പ്രദീപേട്ടെനെന്തൂട്ട് പറ്റീ??

റിയാസ് (ചങ്ങാതി) said...

ബാല്യകാലം....എത്ര പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒന്ന്...
പഴയകാലത്തേക്ക് കൂട്ടി കൊണ്ട് പോയി...നന്ദി...

---------------------------
ആദ്യമായാണിവിടെ....
"പേരു പിന്നെ പറയാം..."
എന്റെ മാഷെ ഇതൊരു വല്ലാത്ത
പേരായി പോയി...
അല്ലാ..ഇങ്ങളെ ശരിക്കും പേരെന്താ....?

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

നല്ല ഓര്‍മ്മകള്‍, നന്നായി എഴുതി....

(പേര് പിന്നെ പറയാം) said...

22*ഗീതാകുമാരി: ടീച്ചര്‍ അത് കൃത്യമായി പറഞ്ഞിരിയ്ക്കുന്നു. നന്ദി.

23*റിനി ശബരി:
ഇത് വെറും ഒരു ഓര്‍മ്മകുറിപ്പ് മാത്രമായിട്ടാണ് എഴുതി തുടങ്ങിയത്...നര്‍മ്മങ്ങള്‍ അറിയാതെ വന്നു ചേര്‍ന്നതാണ്.അതിനാലായിരിയ്ക്കണം നര്‍മ്മത്തിനൊരു ഭംഗി കൈവന്നത്...ശൈലി കൈവിട്ടു പോകല്ലേ എന്നാശിയ്ക്കുന്നു. അടുത്ത പോസ്റ്റ്‌ വൈകുന്നതിന്‍ കാരണവും മറ്റൊന്നല്ല....മനസ്സ് നിറയിച്ച ഈ അഭിപ്രായത്തിനു നന്ദി.

24*DEJA VU:
ഇനിയും കാണാം...ഇവിടെയും അവിടെയും...ഈ ബ്ലോഗിലും താങ്കളുടെ ബ്ലോഗിലും വെച്ച്. വരവിനും വായനയ്ക്കും നന്ദി.

25*MyDreams:
തിരുത്തലുകളും സ്വീകരിയ്ക്കും -അവയാണെന്റെ ശക്തി.

26*മണ്ടൂസന്‍:
എല്ലാവരുടേം കുട്ടിക്കാലം ഇങ്ങനെയൊക്കെ തന്നെയായിരുന്നു എന്നറിയുമ്പോള്‍ പ്രത്യേകമായൊരു സന്തോഷം തോന്നുന്നു,ബാല്യത്തില്‍ നഷട്ട പെട്ടുപോയ സമാനഹൃദയരായ കുറച്ചു കൂട്ടുകാരെ തിരിച്ച കിട്ടിയത് പോലെ തോന്നുന്നു...നന്ദി കൂട്ടുകാരാ,.....

27*അജിത്‌:
നന്ദി സുഹൃത്തെ വരവിനും വായനയ്ക്കും...നമുക്കി ബ്ലോഗുലകത്തെ മാവുകളിലും ഇനി കല്ലുകളെരിയാം.... :)

(പേര് പിന്നെ പറയാം) said...

28*ഒറ്റയാന്‍:
നന്ദി സുഹൃത്തെ.....

29*ശ്രീ:
ശ്രീയേട്ടാ വരവിനു നന്ദി...

പ്രദീപേട്ടന് മരിച്ചു എന്നല്ലേ ആ ഏഴു വയസ്സുകാരന്റെ വിശ്വാസം.അതങ്ങനെ തന്നെ ഇരിയ്ക്കട്ടെ.... :)

30*ഞാന്‍ പുണ്യവാളന്‍:
നന്ദി...ഇനിയും കാണാം....

31*മുരളീമുകുന്ദൻ , ബിലാത്തിപട്ടണം: ഇനിയെങ്കിലും നാട്ടില്‍ വരുമ്പോള്‍ ആ കുഞ്ഞുങ്ങളെ മാവിലെരിയാന്‍ പഠിപ്പിചോളൂ കേട്ടോ.... നന്ദി വരവിനും വായനയ്ക്കും.

32***നിശാസുരഭി: ഒരു വായനക്കാരന്‍ എന്ന രീതിയില്‍ ഞാന്‍ സ്വയം ഈ കഥയെ വിലയിരുത്തിയാല്‍ ആ സമര്‍പ്പണം മാത്രമാണിതിന്റെ ഭംഗി.എഴുത്തിനെ അത് വരെയുള്ള ആ സാധാരണത്വത്തില്‍ നിന്നും പെട്ടെന്ന് വെളിച്ചത്തിലേയ്ക്കു മാറ്റി നിര്‍ത്തിയത് പോലെ. അത് കൃത്യമായി കണ്ടെത്തിയതിനു നന്ദി.

പ്രദീപേട്ടന് മരിച്ചു എന്നല്ലേ ആ ഏഴു വയസ്സുകാരന്റെ വിശ്വാസം.അതങ്ങനെ തന്നെ ഇരിയ്ക്കട്ടെ.... :)

33*റിയാസ് (ചങ്ങാതി): ആദ്യ വരവിനും ഇനിയും വരാന്‍ ഉദേശിയ്ക്കുന്നുണ്ടെങ്കില്‍ ആ വരവുകള്‍ക്കും നന്ദി. വായനന്യ്ക്കും കംമെന്റിനും പിന്നെയും നന്ദി.

പേര് അരുണേ-ക്ഷ്.

34*മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ്: നന്ദി സുഹൃത്തെ...വീണ്ടും വരിക.

*****
അഭിപ്രായം അറിയിച്ച എല്ലാപേര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇനിയും വന്നനുഗ്രഹിയ്ക്കുക.

ജോ മിസ്റ്റെരിയോ said...

എനിക്കെന്‍റെ നഷ്ടപെട്ട ബാല്യം തിരിച്ചു കിട്ടണം.

:((

എന്നെ വീണ്ടും ഓര്‍മ്മകളുടെ തേരില്‍ ഇരുത്തി ഒരിക്കല്‍ കൂടി ബാല്യമെന്ന മധുരം നുകരാന്‍ ഇടനല്‍കിയതിനു ആയിരം നന്ദി.